Tuesday, March 24, 2026 Last Updated 31 Min 7 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 01 Jun 2025 06.59 PM

നിലമ്പൂരിൽ അൻവർ ഒരു വികസന പ്രവർത്തനവും നടത്തിയിട്ടില്ല, എം.സ്വരാജിന്റെ സ്ഥാനാർത്ഥിത്വത്തോടെ LDF ജയം ഉറപ്പായി’: മന്ത്രി വി.ശിവൻകുട്ടി

anwar, v sivankutty

എം.സ്വരാജിന്റെ സ്ഥാനാർത്ഥിത്വത്തോടെ നിലമ്പൂരിൽ എൽ ഡി എഫിന് വിജയം ഉറപ്പായെന്ന് മന്ത്രി വി.ശിവൻകുട്ടി. നിലമ്പൂർ മണ്ഡലത്തിൽ അൻവർ ഒരു വികസന പ്രവർത്തനവും നടത്തിയിട്ടില്ല. സ്വരാജ് മികച്ച സംഘാടകൻ , നിലമ്പൂരുകാരൻ. ഈ ഘടകങ്ങളെല്ലാം എൽ.ഡി.എഫിന് ഗുണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

പ്രവേശനോത്സവം നാളെ മുഖ്യമന്ത്രി ആലപ്പുഴ കലവൂർ ഗവ. Hss ൽ ഉദ്ഘാടനം ചെയ്യും. ജില്ലാ തല പ്രവേശനോ ഝസവം മന്ത്രിമാർ ഉദ്ഘാടനം ചെയ്യും. അക്കാദമിക് മാസ്റ്റർ പ്ലാൻ ജൂൺ 10 നകം പുറത്തിറക്കും. സമഗ്ര ഗുണമേൻമ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സമഗ്ര ഗുണമേൻമ വർഷമായി ആചരിക്കും. സാമൂഹ്യ ബോധ്യം വളർത്തുന്ന 10 വിഷയങ്ങൾ ആദ്യം രണ്ടാഴ്ച പഠിപ്പിക്കും. ലഹരി തടയുന്നത് ഉൾപെടെയുള്ള വിഷയങ്ങൾ പഠന വിഷയമാക്കും. ഹയർ സെക്കൻഡറി പാഠ്യ പദ്ധതി പരിഷ്കരണം ഈ വർഷം പൂർത്തിയാക്കും. ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി നൽകും. കാലവസ്ഥ അനുകൂലമായതു കൊണ്ടാണ്ട് പ്രവേശനോത്സവം നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Ads by Google
Sunday 01 Jun 2025 06.59 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google