Tuesday, March 24, 2026 Last Updated 24 Min 29 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 01 Jun 2025 03.51 PM

അന്‍വര്‍ മത്സരിച്ചാലും ഇല്ലെങ്കിലും ഇടതുമുന്നണിക്ക് ഒന്നുമില്ല: എം വി ഗോവിന്ദന്‍

m v govindan

മലപ്പുറം: പി വി അൻവർ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചാലും ഇല്ലെങ്കിലും ഇടതുമുന്നണിക്ക് ഒന്നുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ( M V Govindan ). അന്‍വര്‍ ഒരു പാര്‍ട്ടിയുടെ നേതാവ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. അദ്ദേഹം മത്സരിച്ചാലും ഇല്ലെങ്കിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നിലമ്പൂര്‍ മണ്ഡലത്തില്‍ ഒരു പ്രയാസവുമില്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.

അന്‍വര്‍ സിപിഎമ്മില്‍ നിന്നും ഇടതുപക്ഷ മുന്നണിയില്‍ നിന്നും യുഡിഎഫിന്റെ ഭാഗമാകാന്‍ പോയി. അദ്ദേഹം എടുത്തുകൊണ്ടിരിക്കുന്ന നിലപാട് തെറ്റാണെന്ന് ഞങ്ങള്‍ അന്നേ പറഞ്ഞതാണ്. അദ്ദേഹത്തിന് പരിപൂര്‍ണമായ പിന്തുണ കൊടുത്തുകൊണ്ടിരുന്നത് കോണ്‍ഗ്രസും യുഡിഎഫുമാണ്. കോണ്‍ഗ്രസ് അദ്ദേഹത്തിനെതിരെ ഗൂഢാലോചന നടത്തിയെന്നാണ് അദ്ദേഹം ഇപ്പോള്‍ പറയുന്നത്.

അന്‍വര്‍ നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥിയെ യുഡിഎഫ് നിര്‍ത്തിയില്ല എന്നു മാത്രമല്ല, ഒരിക്കലും ജയിക്കാന്‍ സാധ്യതയില്ലാത്ത, നിരവധിയായ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി എന്നും അന്‍വര്‍ പറയുകയാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെപ്പറ്റി ഇടതു നേതാക്കള്‍ പോലും പറയാത്ത കാര്യമാണ് അന്‍വര്‍ പറഞ്ഞതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

Ads by Google
Sunday 01 Jun 2025 03.51 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google