Tuesday, March 24, 2026 Last Updated 45 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 31 May 2025 01.54 PM

പാതിരാത്രിയില്‍ വീട്ടുമുറ്റത്ത് എത്തി വാതില്‍ തള്ളിത്തുറക്കാന്‍ ശ്രമിച്ചു ; ഒറ്റക്കൊമ്പന്‍ കുടുംബത്തെ മുള്‍മുനയില്‍ നിര്‍ത്തിയത് രണ്ടുമണിക്കൂര്‍

uploads/news/2025/05/783977/elephant.jpg

അടിമാലി: പാതിരാത്രിയില്‍ വീട്ടുമുറ്റത്ത് എത്തിയ ഒറ്റക്കൊമ്പന്‍ രണ്ടുമണിക്കൂറോളം ഒരു കുടുംബത്തെ മുള്‍മുനയില്‍ നിര്‍ത്തി. അടിമാലി ഗ്രാമ പഞ്ചായത്തിലെ വാളറ കാവേരിപ്പടിക്കു സമീപം താമസിക്കുന്ന കുറവുംകുടി ജയ്‌മോന്റെ വീട്ടിലാണ് വെള്ളിയാഴ്ച പുലര്‍ച്ചെ ഒറ്റക്കൊമ്പന്‍ വിളയാട്ടം നടത്തിയത്.

ദേശീയപാതയോരത്തെ ജനവാസ മേഖലയില്‍ പുലര്‍ച്ചെ ഒരു മണിയോടെ എത്തിയ കാട്ടാന രണ്ടു മണിക്കൂറിനുശേഷമാണ് വീട്ടു മുറ്റത്തുനിന്നു പോയത്. വീടിന്റെ വരാന്തയിലും പിന്‍ഭാഗത്തുമായി കാട്ടാന സമയം ചെലവഴിച്ചു. ഒടുവില്‍ ജയ്‌മോനും പ്രദേശവാസികളും ബഹളം ഉണ്ടാക്കിയതോടെയാണു കാട്ടാന പിന്തിരിഞ്ഞത്. വീട്ടിലെ നിരീക്ഷണ ക്യാമറയില്‍ കാട്ടാനയുടെ വിളയാട്ടം ഇതിന്റെ ഭീകരാവസ്ഥ വെളിപ്പെടുത്തുന്നതാണ്.

വീടിന്റെ വാതില്‍ തള്ളിത്തുറക്കാന്‍ ഒറ്റക്കൊമ്പന്‍ ശ്രമിക്കുന്നുണ്ട്. സമീപത്ത് താമസിക്കുന്ന അബ്ബാസ്, എല്‍സി, ജോയി എന്നിവരുടെ കൃഷിയിടങ്ങളും കാട്ടാന നശിപ്പിച്ചു. വാളറ സിപ്പ്‌ലൈനിന് സമീപത്താണു കാട്ടാന എത്തിയത്. അപകടകാരിയായ ഒറ്റക്കൊമ്പന്‍ നാളുകളായി പ്രദേശവാസികളെ ഭീതിപ്പെടുത്തികൊണ്ടിരിക്കുകയാണ്. കഴിഞ്ഞദിവസം എളംബ്ലാശേരിയില്‍ ഒരു വീട് പൂര്‍ണമായും കാട്ടാന തകര്‍ത്തിരുന്നു.

Ads by Google
Saturday 31 May 2025 01.54 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google