Tuesday, March 24, 2026 Last Updated 45 Min 53 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 31 May 2025 12.34 PM

ഒഡീഷയിൽ നിന്ന് നാട്ടിലെത്തിയിട്ട് 10 ദിവസം;പുഞ്ചയിൽ മീൻ പിടിക്കുന്നതിനിടെ വള്ളം മറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു

punja

ആലപ്പുഴ: പുഞ്ചയിൽ മീൻ പിടിക്കുന്നതിനിടെ വള്ളം മറിഞ്ഞ് യുവാവ് മരിച്ചു. ഹരിപ്പാട് ആണ് സംഭവം. ഹരിപ്പാട് പിലാപ്പുഴ ചക്കാട്ട് കിഴക്കതിൽ സ്റ്റീവ് രാജേഷ് ആണ് മരിച്ചത്. ഇന്ന് പുലർച്ചെ പള്ളിപ്പാട് പുഞ്ചയിലെ കുരീത്തറ ഭാഗത്താണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം ചെറുവള്ളത്തിൽ മീൻ പിടിക്കുന്നതിനിടെ വള്ളം മറിയുകയായിരുന്നു.

അതേസമയം ഇന്നലെ വരെ പെയ്ത കനത്ത മഴയിൽ പുഞ്ചയിലൂടെയുള്ള റോഡ് ഉള്‍പ്പെടെ മുങ്ങിയ നിലയിലായിരുന്നു. ഇതിനിടെയാണ് സുഹൃത്തുക്കൾക്കൊപ്പം ചേർന്നുകൊണ്ട് സ്റ്റീവ് വള്ളത്തിൽ മീൻ പിടിക്കാൻ പോയത്. വള്ളം മുങ്ങിയപ്പോൾ ഒപ്പമുണ്ടായിരുന്നവർ നീന്തിരക്ഷപ്പെടുകയും സ്റ്റീവ് മാത്രം വെള്ളത്തിൽ മുങ്ങിപ്പോവുകയുമായിരുന്നു.

തുടർന്ന് സുഹൃത്തുക്കളാണ് അഗ്നിരക്ഷാ സേനയെ വിളിച്ച് വരുത്തുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തത്. കുടുംബസമേതം ഒഡീഷയില്‍ താമസിക്കുന്ന സ്റ്റീവ് 10 ദിവസം മുന്‍പാണ് നാട്ടിലെത്തിയത്. ഞായറാഴ്ച തിരിച്ചുപോകാന്‍ നിശ്ചയിച്ചിരിക്കുകയായിരുന്നു.

Ads by Google
Saturday 31 May 2025 12.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google