Tuesday, March 24, 2026 Last Updated 47 Min 25 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 31 May 2025 08.35 AM

മൂന്ന് മണിക്കൂറില്‍ കേരളത്തിലുടനീളം തീവ്രമഴ; ഒമ്പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്, കനത്തനാശം

uploads/news/2025/05/783909/rain-low-pressure.gif

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയും ജാഗ്രതയും തുടരുമ്പോള്‍ ഒമ്പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്. പത്തുപേര്‍ക്ക് ജീവന്‍ നഷ്ടമായതായിട്ടാണ് വിവരം. കാസര്‍കോട്, കണ്ണൂര്‍, വയനാട്, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. ഇടുക്കി, കൊല്ലം, കോട്ടയം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ രാത്രിയോടെ മഴ കുറഞ്ഞെങ്കിലും താഴ്ന്ന പ്രദേശങ്ങളില്‍ കയറിയ വെള്ളം ഇറങ്ങിയിട്ടില്ല. 2000ലേറെ പേര്‍ ക്യാംപുകളിലേക്ക് മാറിയിട്ടുണ്ട്.

അടുത്ത മൂന്ന് മണിക്കൂറില്‍ എല്ലാ ജില്ലകളിലും തീവ്രമഴയ്ക്ക് സാധ്യത എന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. കേരളാ തീരത്ത് ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യത തുടരുകയാണ്. മത്സ്യബന്ധനത്തിന് വിലക്കുണ്ട്. അതേസമയം ഈ സീസണിലെ ആദ്യ തീവ്രമഴ ദിവസങ്ങള്‍ അവസാനിക്കുന്നുവെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. അത്ര ശക്തമായ മഴയ്ക്ക് ഇനി സാധ്യതയില്ല.

വിഴിഞ്ഞത്ത് നിന്ന് മത്സ്യ ബന്ധനത്തിന് പോയ 9 പേരെ കാണാതായി. ഇവര്‍ക്ക് വേണ്ടി കോസ്റ്റ്ഗാര്‍ഡിന്റെയും കോസ്റ്റല്‍ പൊലീസിന്റെയും നേതൃത്വത്തില്‍ തെരച്ചില്‍ നടന്നിരുന്നു. ശക്തമായ കാറ്റിലും മഴയിലും വീടുകള്‍ക്ക് മുകളില്‍ മരം വീണും മണ്ണിടിഞ്ഞും വന്‍ നാശനഷ്ടമാണ് ഉണ്ടായത്. ട്രാക്കില്‍ മരങ്ങള്‍ വീണതോടെ താറുമാറായ ട്രെയിന്‍ ഗതാഗതം സാധാരണനിലയിലേക്ക് എത്തുന്നതേയുള്ളൂ.

Ads by Google
Saturday 31 May 2025 08.35 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google