Tuesday, March 24, 2026 Last Updated 45 Min 44 Sec ago Malayalam Edition
Todays E paper
Ads by Google
Friday 30 May 2025 07.15 PM

കോവളം തീരത്ത് മൃതദേഹം കരക്കടിഞ്ഞു ; ശരീരത്തിൽ നിറയെ പ്ലാസ്റ്റിക് തരികൾ

uploads/news/2025/05/783871/death images.gif
photo - facebook

തിരുവനന്തപുരം : കോവളം തീരപ്രദേശത്ത് കരക്കടിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തി . വെളളിയാഴ്ച രാവിലെ 11 മണിയോടെയാണ് മൃതദേഹം കോവളം തീരത്തടിഞ്ഞത്. മൃതദേഹം ആരുടേതാണെന്ന് വ്യക്തമല്ല.

കണ്ടെത്തിയ മൃതദേഹത്തില്‍ വായുടെ ഭാഗത്തും ശരീരത്തില്‍ നിറയെയും പ്ലാസ്റ്റിക് തരികള്‍ കണ്ടെത്തി . കൊച്ചി തീരക്കടലില്‍ മുങ്ങിയ കപ്പലില്‍ നിന്ന് കടലില്‍ വീണ കണ്ടെയ്‌നറുകളില്‍നിന്നുളള പ്ലാസ്റ്റിക് തരികളാണ് ഇവയെന്നാണ് സൂചന . മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

വിഴിഞ്ഞത്തുനിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായവരില്‍ ആരുടെയെങ്കിലും മൃതദേഹമാണോ കോവളം തീരത്തടിഞ്ഞതെന്ന് സംശയമുയര്‍ന്നെങ്കിലും ബന്ധുക്കളെത്തി പരിശോധിച്ചതിൽ മത്സ്യത്തൊഴിലാളികളുടേതല്ലെന്ന് സ്ഥിരീകരിച്ചു.

Ads by Google
Friday 30 May 2025 07.15 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google