Tuesday, March 24, 2026 Last Updated 46 Min 18 Sec ago Malayalam Edition
Todays E paper
Ads by Google
Friday 30 May 2025 06.49 PM

മികച്ച എതിരാളിയെ ചോദിച്ചു വാങ്ങിയ കോണ്‍ഗ്രസിന് അഭിനന്ദനം; സ്വരാജിനെ പിന്തുണച്ച് കെ ആര്‍ മീര

nilambur bypoll , k r meera
photo - facebook

മലപ്പുറം : നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിനു പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി എഴുത്തുകാരി കെ ആര്‍ മീര . അവഹേളനവും സ്വഭാവഹത്യയുമാണ് രാഷ്ട്രീയപ്രവര്‍ത്തനം എന്നും വിശ്വസിച്ച് എഫ് ബിയിലും ചാനുലകളിലും മംഗലശേരി നീലകണ്ംന്‍മാരും അയ്യപ്പന്‍ കോശി ആറാടുന്നവരോടു ജനാധിപത്യ മര്യാദയെ കുറിച്ചു പറഞ്ഞുകൊണ്ടു പ്രചാരണം തുടങ്ങിയതിനു എം സ്വരാജിനു നന്ദി എന്നും മികച്ച എതിരാളിയെ ചോദിച്ചു വാങ്ങിയ കോൺഗ്രസിനു പ്രത്യേകം അഭിനന്ദനം എന്നുമാണ് അവർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സിപിഐഎമ്മിന് ധൈര്യമുണ്ടെങ്കിൽ എം സ്വരാജിനെ മത്സരിപ്പിക്കണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ആവശ്യപ്പെട്ടിരുന്നു. ഫേസ്ബുക്ക് കുറിപ്പിലാണ് മാങ്കൂട്ടത്തിലിന്റെ വെല്ലുവിളി. സിറ്റിംഗ് സീറ്റിൽ ജയിക്കും എന്ന് ആത്മവിശ്വാസമുണ്ടെങ്കിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും നിലമ്പൂരുകാരനും നിലമ്പൂരിന്റെ ചുമതലക്കാരനുമായ എം സ്വരാജിനെ മത്സരിപ്പിക്കാൻ പാർട്ടി തയ്യാറാവുകയും എം സ്വരാജ് അത് സന്തോഷത്തോടെ ഏറ്റെടുക്കുകയും ചെയ്യണം.

പാർട്ടിയിലെ ഒരു വിഭാഗം സ്വരാജ് മത്സരിക്കണമെന്ന് ആവശപ്പെട്ടിട്ടും, അത് തന്നെ ഒതുക്കാനാണ് എന്ന് പറഞ്ഞ് മാറി നിൽക്കുന്ന സ്വരാജിന്റെ ആറ്റിറ്റ്യൂടിലും, ഒരു ബലിയാടിനെ തപ്പുന്ന പാർട്ടിയുടെ അന്വേഷണത്തിലും പരാജയ ഭീതി കാണാമെന്നും അദ്ദേഹം കുറിച്ചു. മത്സരിക്കാൻ എം സ്വരാജിന് പോലും ധൈര്യം ഇല്ലെങ്കിൽ ആര്യാടൻ ഷൗക്കത്തിന്റെ ഭൂരിപക്ഷം 20000 കടക്കുമെന്നും രാഹുൽ വ്യക്തമാക്കി.

Ads by Google
Friday 30 May 2025 06.49 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google