Thursday, March 19, 2026 Last Updated 8 Min 0 Sec ago Malayalam Edition
Todays E paper
Ads by Google
Friday 30 May 2025 04.49 PM

ബ്ലാക്ക് സാരിയ്ക്കൊപ്പം ഗോൾഡൻ കോർസറ്റ് ബ്ലൗസും ധരിച്ച് അതിസുന്ദരിയായി കജോൾ ; മാ യുടെ കവചത്തിലെന്നു താരം

uploads/news/2025/05/783864/1000472034.jpg
Kajol devgun (Image Source: Instagram)

ബോളിവുഡിന്റെ പ്രിയ താരമായ കജോള്‍ വർഷങ്ങളായി വെള്ളിത്തിരയില്‍ തന്റെ സജീവ സാന്നിധ്യം അറിയിക്കുന്ന താരമാണ്. കരിയറില്‍ ചെറിയ ഇടവേളകള്‍ എടുത്തിട്ടുണ്ടെങ്കിലും താരം എന്നും ലൈംലൈറ്റില്‍ തിളങ്ങി നിൽക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ തന്റെ പുതിയ ചിത്രങ്ങള്‍ എപ്പോഴും താരം പങ്കിടാറുണ്ട്.
ഇപ്പോഴിതാ ബ്ലാക്ക് സാരിയിൽ അതിസുന്ദരിയായി തിളങ്ങുകയാണ് താരം. ബ്ലാക്ക് സാരിയ്ക്കൊപ്പം ഗോൾഡൻ ബ്ലാക്ക് കോർസെറ്റ് ബ്ലൗസുമാണ് താരം ധരിച്ചിരിക്കുന്നത്. ആഭരണങ്ങൾ പതിച്ച ഒരു സ്ട്രക്ചേർഡ് ഗോൾഡൻ ബ്ലൗസാണ്കാ സാരിയുടെ അഴക് കൂട്ടുന്നത്. സ്വർണ്ണ നിറത്തിലുള്ള കടാസും ക്ലാസിക് ബിന്ദിയും മാത്രമാണ് താരം ആക്‌സസറീസായി അണിഞ്ഞത്. പരമ്പരാഗത രീതിയിൽ പല്ലു മനോഹരമായി സ്റ്റൈൽ ചെയ്തിരിക്കുന്നതും പ്രേത്യേക ആകർഷണമാണ്. " 'മാ'യുടെ കവചം അണിഞ്ഞ്... " എന്ന ക്യാപ്ഷൻ നൽകിയാണ് താരം ചിത്രങ്ങൾ പങ്കിട്ടിരിക്കുന്നത്.

കാജോളിന്റെ വരാനിരിക്കുന്ന ചിത്രമായ "മാ" യുടെ ട്രെയിലർ ഇന്നലെയാണ് പുറത്തിറങ്ങിയത്. അതിൽ അമ്മ മകളെ ഭൂതങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതായി കാണാം. ഹൊറർ വിഭാഗത്തിലുള്ള താരത്തിന്റെ അരങ്ങേറ്റ ചിത്രമാണിത്. ശക്തമായ ട്രെയിലർ ആണ് സിനിമയുടേത്. മകൾ പിന്നിൽ ഇരിക്കുമ്പോൾ കാജോൾ കാർ ഓടിക്കുന്നതോടെയാണ് ചിത്രം ആരംഭിക്കുന്നത്. പിന്നീട്, അമ്മയും മകളും ഒരു അജ്ഞാത സ്ഥലത്ത് എത്തുന്നു, അവിടെ അവർക്ക് ഒരു അസ്വസ്ഥമായ സാഹചര്യം നേരിടുന്നു. ചിത്രം 2025 ജൂൺ 27 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.

Ads by Google
Friday 30 May 2025 04.49 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google