Tuesday, March 24, 2026 Last Updated 47 Min 28 Sec ago Malayalam Edition
Todays E paper
Ads by Google
Friday 30 May 2025 03.03 PM

തൊഴിലുറപ്പ് തൊഴിലാളി സന്ധ്യയായിട്ടും തിരിച്ചെത്തിയില്ല; മരം വീണ് മരിച്ചനിലയില്‍

uploads/news/2025/05/783843/death images.gif
photo; representative image

കൂത്താട്ടുകുളം : തിരുമാറാടി പഞ്ചായത്തിലെ മണ്ണത്തൂരിൽ തൊഴിലുറപ്പ് തൊഴിലാളി മരം വീണ് മരിച്ചു. തിരുമാറാടി മണ്ണത്തൂർ കരയിൽ കരോട്ട് അമ്മൻ കുളത്തിൽ അന്നക്കുട്ടി (80) ആണ് മരിച്ചത്.

തൊഴിലുറപ്പ് ജോലിക്ക് പോയ അന്നക്കുട്ടി സന്ധ്യയായിട്ടും തിരിച്ചെത്തിയിരുന്നില്ല. പിന്നീട് പോലീസും ഫയര്‍പോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരിച്ചിലിലാണ് അന്നക്കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീട്ടിലേക്ക് വരുന്ന വഴിയിലുള്ള പറമ്പിലെ റബ്ബര്‍ മരവും വട്ടമരവും കാറ്റില്‍ അന്നക്കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. മൃതദേഹം കൂട്ടാത്തുകുളത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Ads by Google
Friday 30 May 2025 03.03 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google