Tuesday, March 24, 2026 Last Updated 47 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Friday 30 May 2025 12.59 PM

നിലമ്പൂരിലെ സസ്‌പെന്‍സ് അവസാനിച്ചു ; ഇടതുസ്ഥാനാര്‍ത്ഥിയായി എം. സ്വരാജ് മത്സരിക്കും

uploads/news/2025/05/783818/m-swaraj.gif

തിരുവനന്തപുരം: നിലമ്പൂരില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്കായുള്ള സസ്‌പെന്‍സ് അവസാനിച്ചു. ആര്യാടന്‍ ഷൗക്കത്തിന് സിപിഎം യുവനേതാവ് എം സ്വരാജ് എതിരാളിയാകും. പാര്‍ട്ടി ചിഹ്നത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കണമെന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിന് പിന്നാലെ പാര്‍ട്ടി സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദനാണ് പ്രഖ്യാപിച്ചത്. ഇതോടെ നിലമ്പൂരില്‍ നാട്ടുകാര്‍ തമ്മിലുള്ള പോരാട്ടമായി മാറി.

നിലമ്പൂരില്‍ സ്വതന്ത്രനെ പരീക്ഷഇക്കാനായിരുന്നു ആദ്യം പാര്‍ട്ടി തീരുമാനിച്ചതെങ്കിലും പരീക്ഷണം ഉപേക്ഷിച്ച് പാര്‍ട്ടി തന്നെ പോരിനിറങ്ങാമെന്ന നിലപാടില്‍ സിപിഎം എത്തിച്ചേരുകയായിരുന്നു. സെക്രട്ടേറിയേറ്റില്‍ പ്രാദേശികഘടകത്തിന്റെ താല്‍പ്പര്യത്തിന് പ്രാമുഖ്യം കിട്ടുകയായിരുന്നു. എം സ്വരാജിന്റെ സ്വന്തം നിയോജക മണ്ഡലം കൂടിയാണ് നിലമ്പൂര്‍ എന്നതും നാട്ടുകാരന്‍ എന്നതും സ്വരാജിന് മുന്‍തൂക്കം കിട്ടാന്‍ കാരണമായി.

പി.വി. അന്‍വര്‍ ഉപേക്ഷിച്ചു പോയതിന് പിന്നാലെ നിലമ്പൂര്‍ അഭിമാനപോരാട്ടമായിട്ടാണ് സിപിഎം എടുത്തിരിക്കുന്നത്. അഭിമാനപോരാട്ട മായതിനാല്‍ എന്തുവില കൊടുത്തും ഈ സീറ്റ് പിടിക്കുകയാണ് സിപിഎം ലക്ഷ്യമിടുന്നത്. അതുകൊണ്ടു തന്നെ ശക്തികുറഞ്ഞയാളെ ഇവിടെ പരീക്ഷിക്കനാകില്ലെന്ന വിലയിരുത്തല്‍ ഉണ്ടാകുകയായിരുന്നു. ഇതാണ് സ്വരാജിന് അനുകൂലമായി മാറിയത്. ഇന്ന് രാവിലെ വാര്‍ത്താസമ്മേളനം വിളിച്ചിരുന്ന പി.വി. അന്‍വര്‍ രാഷ്ട്രീയ നിലപാട് കൂടി വ്യക്തമാക്കിയ ശേഷം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താനായിരുന്നു സിപിഎം ഇരുന്നത്.

എന്നാല്‍ അന്‍വര്‍ രാവിലത്തെ വാര്‍ത്താസമ്മേളനം ഉപേക്ഷിച്ചിരുന്നു. സ്വതന്ത്രന്‍ വരുമെന്നും എതിപക്ഷത്ത് നിന്നുള്ള ഒരാളെ കൊണ്ടുവരുമെന്ന തുമടക്കമുള്ള ഊഹാപോഹങ്ങളെ തള്ളിയാണ് എം. സ്വരാജിനെ മത്സരത്തിനായി തീരുമാനിച്ചത്. പി.വി. അന്‍വര്‍ ഇടതുപക്ഷത്തെ ഒറ്റുകൊടുത്ത യുദാസെന്നായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ എം.വി.ഗോവിന്ദന്‍ വിശേഷിപ്പിച്ചത്. നിലമ്പൂരില്‍ പ്രധാന മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണെന്നും ന്യൂനപക്ഷവര്‍ഗ്ഗീയതയും ഭൂരിപക്ഷ വര്‍ഗ്ഗീയതയുമായി മഴവില്‍ സഖ്യത്തിനെ തിരേയാണ് ഇടതുപക്ഷം മത്സരിക്കുന്നതെന്നും പറഞ്ഞു.

കേരളവിരുദ്ധ നിലപാടാണ് യുഡിഎഫും ബിജെപിയും എടുത്തിരിക്കുന്നതും കേരളത്തില്‍ നടക്കു ന്ന വികസനപ്രവര്‍ത്തനങ്ങള്‍ തടയുകയാണ് യുഡിഎഫും ബിജെപിയും ലക്ഷ്യമിടുന്നതെന്നും ജനങ്ങള്‍ക്ക് അനുകൂല്യമായ ഒരു സമരവും നടത്തിയിട്ടില്ലെന്നും പറഞ്ഞു.

Ads by Google
Friday 30 May 2025 12.59 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google