Thursday, March 19, 2026 Last Updated 5 Min 4 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 29 May 2025 01.21 PM

' പറഞ്ഞത് സ്‌നേഹത്തോടെ, ഞാന്‍ ഒന്നും ഉദ്ദേശിച്ചിട്ടില്ല' ; കന്നഡ ഭാഷാ വിവാദത്തില്‍ കമല്‍ ഹാസന്‍

reaction

'തമിഴില്‍ നിന്ന് പിറന്ന കന്നഡ'എന്ന വിവാദപരാമര്‍ശത്തില്‍ വിശദീകരണവുമായി നടന്‍ കമല്‍ഹാസന്‍. തന്റെ അഭിപ്രായം വളരെ സ്‌നേഹത്തോടെയാണ് പറഞ്ഞതെന്ന് കമല്‍ ഹാസന്‍ വ്യക്തമാക്കി. 'ഞാന്‍ പറഞ്ഞത് വളരെ സ്‌നേഹത്തോടെയാണ്. ചരിത്രകാരന്മാര്‍ ഭാഷാ ചരിത്രം എന്നെ പഠിപ്പിച്ചിട്ടുണ്ട്... ഞാന്‍ ഒന്നും ഉദ്ദേശിച്ചിട്ടില്ല. പിന്നെ, ഞാന്‍ നിങ്ങളോട് പറയട്ടെ, തമിഴ്നാട് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു സ്ഥലമാണ്. ഇതുപോലുള്ള മറ്റൊരു സംസ്ഥാനവുമില്ലെന്ന് ഞാന്‍ പറയുന്നില്ല. എന്നാല്‍ ഒരു മേനോന്‍ (എം ജി രാമചന്ദ്രന്‍) നമ്മുടെ മുഖ്യമന്ത്രിയായിട്ടുള്ള വളരെ അപൂര്‍വമായ ഒരു സംസ്ഥാനം... ഒരു റെഡ്ഡിയും (ഒമണ്ടൂര്‍ രാമസ്വാമി റെഡ്ഡിയാര്‍) ഒരു തമിഴനും (എം കരുണാനിധി) പിന്നീട് മാണ്ഡ്യയല്‍ നിന്നുള്ള ഒരു കന്നഡിഗ അയ്യങ്കാരും ഇവിടെ മുഖ്യമന്ത്രി ആയിട്ടുണ്ട്' കമല്‍ഹാസനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

'അപ്പോള്‍ ഈ വളരെ ആഴത്തിലുള്ള ചര്‍ച്ചകളെല്ലാം ചരിത്രകാരന്മാര്‍ക്കും പുരാവസ്തു ഗവേഷകര്‍ക്കും ഭാഷാ വിദഗ്ധര്‍ക്കും വിടാം. വടക്കന്‍ വീക്ഷണകോണില്‍ നിന്ന് നോക്കുകയാണെങ്കില്‍, അവരുടെ അഭിപ്രായത്തില്‍ അത് ശരിയാണ്, നിങ്ങള്‍ തെന്‍കുമാരിയില്‍ (തെക്ക്) നിന്ന് നോക്കുകയാണെങ്കില്‍, ഞാന്‍ പറയുന്നത് ശരിയാണ്. അതിന് മൂന്നാമത്തെ ഒരു കോണുണ്ട് - പണ്ഡിതന്മാര്‍, ഭാഷാ വിദഗ്ധര്‍. ഇത് ഒരു ഉത്തരമല്ല, ഒരു വിശദീകരണമല്ല. സ്‌നേഹം ഒരിക്കലും ക്ഷമ ചോദിക്കില്ല,' നടന്‍ കൂട്ടിച്ചേര്‍ത്തു.

Ads by Google
Thursday 29 May 2025 01.21 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google