Tuesday, March 24, 2026 Last Updated 1 Min 20 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 20 May 2025 08.30 AM

നിശ്ചയദാര്‍ഡ്യത്തിന്റെ സമരം നൂറാം ദിവസത്തിലേക്ക് ; ആശമാരുടെ രാപ്പകല്‍ സമരം പതിനാറാം ദിവസത്തില്‍

uploads/news/2025/05/782011/asha-workers-strike.jpg

തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ സഹനസമരം ചരിത്രമാകുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്ന ദിവസം ആശമാരുടെ സമരം നൂറാം ദിവസത്തിലേക്ക്. സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നില്‍ തുടരുന്ന സമരം കേരളമാകെ സഞ്ചരിക്കുന്ന രാപ്പകല്‍ സമരമായി മാറിയിരിക്കുകയാണ്. ഈ സമരം പോലും പതിനാറാം ദിവസത്തിലേക്ക് കടന്നു.

സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകല്‍ സമരം, അനിശ്ചിതകാല നിരാഹാരസമരം, മുടിമുറിക്കല്‍ സമരം, നിയമസഭാ മാര്‍ച്ച്, സാംസ്‌കാരിക നേതാക്കളുടെ സംഗമം, പ്രതിഷേധ പൊങ്കാല, സെക്രട്ടറിയേറ്റ് ഉപരോധം എന്നിവയെല്ലാം ഇതിനകം നടന്നുകഴിഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഓണറേറിയം എഴായിരം രൂപയില്‍നിന്ന് 21000 ആയി ഉയര്‍ത്തുക, വിരമിക്കല്‍ ആനുകൂല്യമായി അഞ്ചുലക്ഷം രൂപ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഫെബ്രുവരി പത്തിന് സമരം ആരംഭിച്ചത്.

ആശമാരുടെ ആവശ്യങ്ങള്‍ പഠിക്കാന്‍ സമിതിയെ വച്ചെങ്കിലും നൂറ് രൂപയെങ്കിലും കൂട്ടാതെ സമരം അവസാനിപ്പിക്കില്ലെന്ന് നിലപാടിലാണ് സമരക്കാര്‍. സമാന്തര സമരം, പൊലീസ് നടപടികള്‍, സമാന്തര തൊഴിലാളി സംഘടനകളില്‍ നിന്നുള്ള എതിര്‍പ്പ് തുടങ്ങിയവയില്‍ ഒന്നിലും പതറാതെയാണ് ആശ സമരം മുന്നോട്ട് പോകുന്നത്. വിവിധ സമരപരിപാടികളില്‍ ഒടുവിലത്തേതാണ് രണ്ടാഴ്ചയായി തുടരുന്ന രാപ്പകല്‍ സമരം.

Ads by Google
Tuesday 20 May 2025 08.30 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google