Tuesday, March 24, 2026 Last Updated 1 Min 38 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 15 May 2025 01.38 PM

മുസ്‌ളീംലീഗിലെ ദേശീയ കമ്മറ്റിയിലേക്ക് വനിതകളും ; ജയന്തിരാജനും ഫാത്തിമാ മുഫസറും അസി.സെക്രട്ടറിമാര്‍

uploads/news/2025/05/781182/LEAGUE.jpg

ചെന്നൈ: ചരിത്രത്തില്‍ ആദ്യമായി മുസ്‌ളീംലീഗിലെ ദേശീയ കമ്മറ്റിയിലേക്ക് വനിതകളും. കേരളത്തില്‍ നിന്നുള്ള ജയന്തി രാജനും തമിഴ്‌നാട്ടില്‍ നിന്നും വനിതാമുസ്‌ളീം ലീഗിന്റെ ദേശീയ പ്രസിഡന്റായ ഫാത്തിമ മുഫസറും ദേശീയ അസിസ്റ്റന്റ് സെക്രട്ടറിമാരാകും. ആദ്യമായിട്ടാണ് വിനിതകള്‍ ദേശീയ നേതൃത്വത്തില്‍ എത്തുക. ഇന്ന് ചെന്നൈയില്‍ നടന്ന ദേശീയ കൗണ്‍സില്‍ യോഗത്തിലാണ് വനിതകളെ ഉള്‍പ്പെടുത്തിയത്.

ദേശീയ കമ്മിറ്റിയില്‍ യുവാക്കളുടെ നിരയില്‍ നിന്നും ഒരാളെ ഉള്‍പ്പെടുത്താനും നീക്കമുണ്ട്. കെപിഎ മജീദ് ദേശീയ വൈസ്പ്രസിഡന്റും മുന്‍ എംഎല്‍എ ടിഎ അഹമ്മദ് കബീറിനെ ദേശീയ സെക്രട്ടറിയായും തിരഞ്ഞെടുത്തു. ചെന്നൈയിലെ അബു പാലസ് ഓഡിറ്റോറിയത്തിലാണ് ദേശീയ കൗണ്‍സില്‍ യോഗം നടന്നത്. യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവ്വറലി തങ്ങളും ദേശീയ കമ്മിറ്റിയിലെത്തി. ദേശീയ സെക്രട്ടറിയായാണ് മുനവ്വറലി തങ്ങളെ നിയോഗിച്ചത്. ഫൈസല്‍ ബാബുവും ദേശീയ അസിസ്റ്റന്റ് സെക്രട്ടറിയായി ദേശീയ കമ്മിറ്റിയിലെത്തി.

കെ സൈനുല്‍ ആബിദും പുതുതായി കമ്മിറ്റിയിലെത്തി. സമ്മേളനത്തില്‍ ദേശീയ പ്രസിഡന്റായി തമിഴ്നാട് മുന്‍ എംപി പ്രൊഫ. കെ എം ഖാദര്‍ മൊയ്തീന്‍ തുടരും. രാഷ്ട്രീയ ഉപദേശക കമ്മിറ്റി ചെയര്‍മാനായി പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളെയും തിരഞ്ഞെടുത്തു. പി കെ കുഞ്ഞാലിക്കുട്ടിയെ തന്നെ വീണ്ടും ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ഇ ടി മുഹമ്മദ് ബഷീര്‍ എംപിയാണ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി. ഡോ. അബ്ദുസമദ് സമദാനിയെ സീനിയര്‍ വൈസ് പ്രസിഡന്റായും പി വി അബ്ദുല്‍ വഹാബിനെ നാഷണല്‍ ട്രഷററായും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാര്‍- കെപിഎ മജീദ്, എം അബ്ദുറഹ്മാന്‍, സിറാജ് ഇബ്രാഹിം സേട്ട്, ദസ്ത്ഗീര്‍ ഇബ്രാഹിം ആഗ, നഈം അക്തര്‍, കൗസര്‍ ഹയാത്ത് ഖാന്‍, സൈനുല്‍ ആബിദീന്‍.

ദേശീയ സെക്രട്ടറിമാര്‍- സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഖുര്‍റം അനീസ് ഉമര്‍, നവാസ് കനി, അഡ്വ. ഹാരിസ് ബീരാന്‍ എം.പി, അബ്ദുല്‍ ബാസിത്, ടി.എ അഹമ്മദ് കബീര്‍, സി.കെ സുബൈര്‍. അസിസ്റ്റന്റ് സെക്രട്ടറിമാര്‍- ആസിഫ് അന്‍സാരി, അഡ്വ. ഫൈസല്‍ ബാബു, ഡോ.നജ്മുല്‍ ഹസ്സന്‍ ഗനി, ഫാത്തിമ മുസഫര്‍, ജയന്തി രാജന്‍, അഞ്ജനി കുമാര്‍ സിന്‍ഹ, എം.പി മുഹമ്മദ് കോയ.

Ads by Google
Thursday 15 May 2025 01.38 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google