Tuesday, March 24, 2026 Last Updated 5 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 15 May 2025 01.24 PM

അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റിയത് തെറ്റല്ലെങ്കിലും ശരിയല്ല ; അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് കെ. സുധാകരന്‍

uploads/news/2025/05/781180/k-sudhakaran.gif

തിരുവനന്തപുരം: കോണ്‍ഗ്രസ് അദ്ധ്യക്ഷപദവിയില്‍ നിന്നും തന്നെ മാറ്റിയതിലുള്ള അതൃപ്തി പരസ്യമായി പ്രസ്താവിച്ച് കെ. സുധാകരന്‍. തന്നെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റിയത് തെറ്റല്ലെങ്കിലും ശരിയല്ലെന്നും അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റിയത് എന്തിനെന്ന് പോലും ഒരു പിടിയുമില്ലെന്നും തനിക്ക് പ്രവര്‍ത്തകരുടെ പിന്തുണയുണ്ടെന്നും സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഒമ്പത് വയസ്സ് മുതല്‍ 70 വയസ്സുവരെ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച തന്റെ രാഷ്ട്രീയപാരമ്പര്യമുള്ളവര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കുറവാണെന്നും എന്നാല്‍ പിന്തുണയ്ക്ക് വേണ്ടി ആരുടേയും പുറകേ നടന്നിട്ടില്ലെന്നും പറഞ്ഞു. തന്നെപ്പോലെ ആരും പാര്‍ട്ടിപ്രവര്‍ത്തകരെ സ്‌നേഹിച്ചിട്ടില്ല. പ്രവര്‍ത്തകര്‍ക്ക് വേണ്ടി എന്തും ചെയ്യുമെന്നും അവരുടെ പ്രശ്‌നത്തില്‍ ഇടപെട്ടതിനാലാണ് അവര്‍ തന്നെയും തിരിച്ചു സ്‌നേഹിക്കുന്നതെന്നും പറഞ്ഞു. പാര്‍ട്ടിയുടെ അംഗീകാരമോ അഭിനന്ദനമോ വേണ്ട. തന്റെ സേവനം വേണ്ടെങ്കില്‍ വേണ്ടെന്നും നിരാശയില്ലെന്നും പറഞ്ഞു.

ദീപാദാസ് മുന്‍ഷിയുമായി ഒരു പ്രശ്‌നവുമില്ല. പക്ഷേ അവരുടെ റിപ്പോര്‍ട്ടില്‍ പരാതിയുണ്ടെന്നും എന്നാല്‍ അദ്ധ്യക്ഷ പദവിയില്‍ നിന്നും മാറ്റിയതില്‍ വിഷമമില്ലെന്നും ഹൈക്കമാന്റ് തീരുമാനത്തില്‍ അതൃപ്തിയില്ലെന്നും പറഞ്ഞു. പാര്‍ട്ടി പറയുന്ന ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കും. ഏത് പദവിയും വഹിക്കും. പിണറായി വിജയന്റെ ഭരണത്തോട് പാര്‍ട്ടിയിലുള്ളവര്‍ക്ക് പോലും അതൃപ്തിയുണ്ട്. അതാണ് തനിക്ക് കണ്ണൂരില്‍ ഒന്നരലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം കിട്ടാന്‍ കാരണമായതെന്നും പറഞ്ഞു.

ഗോവിന്ദന്‍മാഷിന്റെ ധര്‍മ്മടത്ത് 8000 വോട്ടുകളുെട ഭൂരിപക്ഷം കിട്ടി. പിണറായിയുടെയും മണ്ഡലത്തിലും പിണറായിയുടെ നമ്പര്‍ വണ്‍ ശത്രുവായ തനിക്ക് വോട്ടുകള്‍കിട്ടി. കണ്ണൂരില്‍ തനിക്ക് കിട്ടിയ വന്‍ ഭൂരിപക്ഷം കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാരുടെ കൂടി വോട്ടുകളാണെന്നും പറഞ്ഞു.

Ads by Google
Thursday 15 May 2025 01.24 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google