Tuesday, March 24, 2026 Last Updated 5 Min 8 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 15 May 2025 12.28 PM

കെ സുധാകരന്റെ പ്രതികരണം കെട്ടുറപ്പില്ലെന്ന് തോന്നിപ്പിക്കുന്നു ; പ്രതികരണത്തില്‍ ഹൈക്കമാന്റിന് അതൃപ്തി

uploads/news/2025/05/781169/k-sudhakaran-close.gif

ന്യൂഡല്‍ഹി: കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് കെ. സുധാകരന്റെ പരസ്യപ്രതികരണത്തില്‍ ഹൈക്കമാന്റിന് കടുത്ത അതൃപ്തി. എന്നാല്‍ പരസ്യ നിലപാട് എടുക്കാതെ പാര്‍ട്ടി പുന:സംഘടനാ പ്രവര്‍ത്തനങ്ങളുമായി മുമ്പോട്ട് പോകട്ടെ എന്ന നിലപാടിലാണ്. അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും മാറണമെന്ന് തനിക്ക് അഭിപ്രായം ഉണ്ടായിരുന്നില്ലെന്നും നേരത്തേ അറിയിക്കാതെയാണ് തന്നെ മാറ്റിയതെന്നും മറ്റും സുധാകരന്‍ നടത്തിയ പ്രതികരണമാണ് ഹൈക്കമാന്റിന്റെ അതൃപ്തിക്ക് കാരണമായി മാറിയത്.

നേതൃമാറ്റത്തിന് പിന്നില്‍ മറ്റാരുടേയുമൊക്കെ വക്രബുദ്ധിയാണെന്നും രാഹുലും മല്ലികാര്‍ജ്ജുന ഖാര്‍ഗേയുമായുള്ള കൂടിക്കാഴ്ചയില്‍ ഇക്കാര്യം ചര്‍ച്ചയായിരുന്നില്ലെന്നും നേരത്തേ പറയാതെ മാറ്റാനുള്ള തീരുമാനം തനിക്ക് വിഷമമുണ്ടാക്കിയെന്നും സുധാകരന്‍ പറഞ്ഞു. തന്നെ മാറ്റണമെന്ന് നിര്‍ബ്ബന്ധം പിടിച്ചത് ദീപദാസ് മുന്‍ഷിയാണെന്നും തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയത് അവരാണെന്നും സുധാകരന്‍ പറഞ്ഞു. കെപിസിസി പ്രസിഡന്റിനെ മാറ്റുമ്പോള്‍ സാധാരണഗതിയില്‍ പ്രതിപക്ഷ നേതാവിനെയും മാറ്റാറുണ്ട്. എന്നാല്‍ അത് ഉണ്ടായില്ലെന്നും തനിക്ക് അങ്ങിനെയൊരു ആവശ്യവുമില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു.

സുധാകരന്റെ പ്രതികരണം പാര്‍ട്ടിക്കുള്ളില്‍ കെട്ടുറപ്പില്ല എന്ന പ്രതീതി ജനിപ്പിക്കാനിടയായെന്നാണ് ഉയര്‍ന്ന പ്രധാന വിമര്‍ശനം. അതേസമയം സുധാകരനുമായി ബന്്ധപ്പെട്ട് പാര്‍ട്ടിയെക്കുറിച്ചുള്ള വിമര്‍ശനം കെ. മുരളീധരനും വ്യക്തമാക്കി. സുധാകരന്‍ ഇപ്പോള്‍ മാറേണ്ട സാഹചര്യം ഇല്ലായിരുന്നെന്നും അദ്ദേഹത്തിന്റെ കാലത്ത് പാര്‍ട്ടി വലിയ നേട്ടം ഉണ്ടാക്കിയെന്നും പുതിയ ചെറുപ്പക്കാര്‍ വരുന്നത് നല്ലതാണെങ്കിലും പഴയ തലമുറയെ പൂര്‍ണ്ണമായും തഴയുന്നത് ശരിയല്ലെന്നുമായിരുന്നു കെ. മുരളീധരന്റെ പ്രതികരണം.

Ads by Google
Thursday 15 May 2025 12.28 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google