Tuesday, March 24, 2026 Last Updated 2 Min 46 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 15 May 2025 09.04 AM

കടുവയുടെ ആക്രമണത്തില്‍ ടാപ്പിംഗുകാരന്‍ കൊല്ലപ്പെട്ടു ; സഹതൊഴിലാളി നോക്കി നില്‍ക്കേ കടിച്ചുകൊണ്ടുപോയി

uploads/news/2025/05/781149/tiger.jpg

മലപ്പുറം : മലപ്പുറത്ത് കാളികാവില്‍ രാവിലെ റബ്ബര്‍വെട്ടാന്‍ എത്തിയ യുവാവിനെ കടുവ ആക്രമിച്ചു കൊലപ്പെടുത്തി. ടാപ്പിംഗ് തൊഴിലാളിയായ ഗഫൂര്‍ എന്ന 40 കാരനെയാണ് കടുവ കൊലപ്പെടുത്തിയത്. രാവിലെ വെട്ടാനായി തോട്ടത്തില്‍ എത്തിയ രണ്ടുപേരില്‍ ഒരാളായിരുന്നു ഗഫൂര്‍. ഇയാള്‍ക്കൊപ്പം വെട്ടാനെത്തിയ സമദ് ഓടി രക്ഷപ്പെട്ടു. പിന്നീട് 200 മീറ്റര്‍ അകലെ നിന്നും കടുവഭക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി.

നിലമ്പൂര്‍ ചോക്കാട് കല്ലാമൂല സ്വദേശിയാണ് 45 കാരനായ ഗഫൂര്‍. രാവിലെ ആറു മണിയോടെ ഗഫൂറും സമദും തോട്ടത്തില്‍ എത്തുകയും ഏഴു മണിയോടെ രണ്ടുവശത്ത് നിന്നും മരങ്ങള്‍ വെട്ടാന്‍ തുടങ്ങുകയും ചെയ്യുമ്പോഴാണ് ആക്രമണം ഉണ്ടായത്. റബ്ബര്‍ടാപ്പിംഗ് നടത്തുന്നതിനിടയില്‍ തൊട്ടടുത്ത കുറ്റിക്കാട്ടില്‍ നിന്നും പാഞ്ഞുവന്ന് കടുവ ഗഫൂറിന്റെ ആക്രമിച്ച് കഴുത്തില്‍ കടിച്ചെടുത്തുകൊണ്ട് തൊട്ടടുത്ത കുറ്റിക്കാട്ടിലേക്ക് ഓടുകയായിരുന്നു. ഏകദേശം ഒരു മണിക്കൂറിന് ശേഷം ഗഫൂറിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഗഫൂറിന്റെ പിന്‍ഭാഗത്തെയും കാലിലെയും മാംസം കടിച്ചെടുത്ത നിലയിലായിരുന്നു മൃതദേഹം. സൈലന്റ്‌വാലി നാഷണല്‍ പാര്‍ക്കിനോട് ചേര്‍ന്നുകിടക്കുന്ന പ്രദേശവും ജനവാസമുള്ള തോട്ടംമേഖലയുമാണ്.

ഒരാള്‍ ഒരു സൈഡിലും മറ്റേയാള്‍ മറു സൈഡിലൂം ജോലി ചെയ്തപ്പോള്‍ പെട്ടെന്ന് ഗഫൂറിനെ കടുവ ആക്രമിച്ചു. ശബ്ദം കേട്ട് തിരിഞ്ഞുനോക്കുമ്പോള്‍ ഗഫൂറിനെ കഴുത്തില്‍ കടിച്ചെടുത്ത് കൊണ്ടുപോകുന്നതാണ് കണ്ടതെന്ന് സമദ് റിപ്പോര്‍ട്ടര്‍ ചാനലിനോട് പറഞ്ഞു. തോട്ടംമേഖലയായ ഇവിടെ മൂന്ന് കൊല്ലമായി ഈ കടുവ ഉണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇവിടെ മുമ്പും കടുവയുടെ ആക്രമണം ഉണ്ടായിട്ടുണ്ടെന്നും പന്നിയെയും പശുവിനെയും ആടുകളെയുമൊക്കെ കടുവ കൊണ്ടുപോയിട്ടുണ്ടെന്നും കടുവ പിടിച്ചതിനെ തുടര്‍ന്ന് ആടുകൃഷി നിര്‍ത്തിയവരുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. പലതവണ പോലീസിനും ഫോറസ്റ്റിനും വിവരം നല്‍കിയിട്ടും ഗൗനിച്ചിട്ടില്ലെന്നും പറഞ്ഞു.

Ads by Google
Thursday 15 May 2025 09.04 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google