Tuesday, March 24, 2026 Last Updated 5 Min 14 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 14 May 2025 10.42 AM

സമൂഹമാധ്യമത്തിലൂടെ ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് പരാതി; അഖില്‍ മാരാര്‍ക്കെതിരെ കേസെടുത്ത് പോലീസ്

akhil marar, case

കൊട്ടാരക്കര: സമൂഹമാധ്യമത്തിലൂടെ ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ ടെലിവിഷന്‍ താരമായ അഖില്‍ മാരാര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഭാരതീയ നിയമ സംഹിത(ബിഎന്‍എസ്) 152-ാം വകുപ്പ് അനുസരിച്ചാണ് കേസ്. രാജ്യത്തിന്റെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും വ്രണപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ അഖില്‍ പ്രവര്‍ത്തിച്ചതായാണ് എഫ്‌ഐആറില്‍ പറയുന്നത്.

ബിജെപി കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കരയാണ് പരാതി നല്‍കിയത്. ദേശവിരുദ്ധമായ പ്രസ്താവനകള്‍ വീഡിയോ വഴി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായാണ് പരാതി.

Ads by Google
Wednesday 14 May 2025 10.42 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google