ന്യൂഡല്‍ഹി: ഇന്ത്യയുടെ 52 ാമത് ചീഫ് ജസ്റ്റീസായി ജസ്റ്റിസ് ഭൂഷണ്‍ രാമകൃഷ്ണ ഗവായ് സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. സ്ഥാനമൊഴിയുന്ന ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ പിന്‍ഗാമിയായിട്ടാണ് ജസ്റ്റീസ് ബി.ആര്‍. ഗവായ് രാജ്യത്തെ ഉന്നത ജുഡീഷ്യല്‍ പദവിയിലെത്തുന്നത്.
നവംബറില്‍ വിരമിക്കുന്നതിന് മുമ്പ് ചീഫ് ജസ്റ്റിസ് ഗവായ് ആറ് മാസത്തേക്ക് ഉയര്‍ന്ന പദവിയില്‍ തുടരും. നവംബറില്‍ അദ്ദേഹത്തിന്റെ കാലാവധി പൂര്‍ത്തിയാകും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ചീഫ് ജസ്റ്റിസ് ഗവായിയെ രാഷ്ട്രപതി മുര്‍മു, വൈസ് പ്രസിഡന്റ് ജഗ്ദീപ് ധന്‍ഖര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, കേന്ദ്രമന്ത്രിസഭയിലെ മറ്റ് അംഗങ്ങള്‍ എന്നിവര്‍ അഭിനന്ദിച്ചു.
മുന്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും തന്റെ പിന്‍ഗാമിക്ക് എല്ലാ ആശംസകളും നേരാന്‍ ചടങ്ങില്‍ എത്തിയിരുന്നു. മുതിര്‍ന്ന നിയമജ്ഞന്‍ 1985-ല്‍ ബാറില്‍ ചേരുകയും ബോംബെ ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുകയും ചെയ്തു. സുപ്രീംകോടതി ചീഫ് ജസ്റ്റീസ് പദവിയില്‍ എത്തുന്ന ദളിത് വിഭാഗത്തില്‍ നിന്നുള്ള രണ്ടാമത്തെയാളാണ് ജസ്റ്റീസ് ബി.ആര്‍. ഗവായ്.