Tuesday, March 24, 2026 Last Updated 1 Min 40 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 14 May 2025 09.27 AM

പെണവാണിഭ സംഘത്തിന്റെ പിടിയില്‍ നിന്നും 17 കാരി ഓടിരക്ഷപ്പെട്ടു ; അസമില്‍ നിന്നും കടത്തിക്കൊണ്ടുവന്ന യുവാവും കാമുകിയും പിടിയില്‍

uploads/news/2025/05/780983/asam.jpg

കോഴിക്കോട്: അസം സ്വദേശിനിയായ 17 വയസുകാരി ഓടിരക്ഷപെട്ടത് പെണ്‍വാണിഭസംഘത്തിന്റെ പിടിയില്‍ നിന്ന്. പെണ്‍കുട്ടിയെ കുടുക്കി കടത്തിക്കൊണ്ടുവന്ന സംഭവത്തില്‍ യുവതിയും കാമുകനും അറസ്റ്റില്‍. അസം സ്വദേശി ഫര്‍ഖാന്‍ അലി (26), അക്‌ളിമ ഖാതുന്‍ (24) എന്നിവരെയാണ് ടൗണ്‍ പോലീസ് ഒഡിഷയില്‍നിന്ന് അറസ്റ്റ് ചെയ്തത്.

കാമുകീ കാമുകന്മാരായ ഫര്‍ഖാനും അക്‌ളിമയും പണമുണ്ടാക്കാനാണ് ഇന്‍സ്റ്റഗ്രാം വഴി ബന്ധം സ്ഥാപിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കേരളത്തിലെത്തിച്ചത്. കേരളത്തില്‍ വീട്ടുജോലി തരപ്പെടുത്തി നല്‍കാമെന്നായിരുന്നു വാഗ്ദാനം. തുടര്‍ന്ന് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന് സമീപത്തുള്ള ലോഡ്ജിലെ മുറിയില്‍ പൂട്ടിയിട്ട് പലര്‍ക്കും കാഴ്ചവയ്ക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

പെണ്‍കുട്ടിയുടെ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തയാണ് കുട്ടിയെ പലര്‍ക്കും മുന്നിലെത്തിച്ചത്. പെണ്‍കുട്ടി രക്ഷപെട്ടതോടെ പ്രതികള്‍ കേരളത്തില്‍നിന്ന് മുങ്ങി. കേസിന്റെ അന്വേഷണത്തിനിടെ പ്രതികള്‍ ഒറീസയിലെ ഭദ്രക് റെയില്‍വേ സ്‌റ്റേഷന്‍ ഭാഗത്തുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Ads by Google
Wednesday 14 May 2025 09.27 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google