Tuesday, March 24, 2026 Last Updated 4 Min 20 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 14 May 2025 09.11 AM

ലഹരിക്കടിമയായ ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം ; യുവതി മകളെയും കൊണ്ട് അര്‍ധരാത്രി വീട് വിട്ട് ഓടി

uploads/news/2025/05/780979/assault.jpg

കോഴിക്കോട്: ലഹരിക്കടിമയായ ഭര്‍ത്താവിന്റെ ക്രൂരമര്‍ദനത്തില്‍ ഭയന്ന് യുവതി മകളെയും കൊണ്ട് അര്‍ധരാത്രി വീട് വിട്ട് ഓടി. താമരശ്ശേരി അമ്പായത്തോട് പനംതോട്ടത്തില്‍ നസ്ജയും മകളുമാണ് ഭര്‍ത്താവ് നൗഷാദിന്റെ ക്രൂര ആക്രമങ്ങള്‍ക്ക് ഇരയായത്.

ഭര്‍ത്താവിന്റെ ആക്രമണത്തില്‍ യുവതിയുടെ തലയ്ക്കുള്‍പ്പടെ പരിക്കേറ്റിട്ടുണ്ട്. അമ്മയെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ ഓടിയെത്തിയ കുഞ്ഞിനെയും ആക്രമിക്കുകയുണ്ടായി. ഇതോടെ നസ്ജ കുഞ്ഞിനെയും എടുത്തുകൊണ്ട് വീട്ടില്‍ നിന്നും ഓടുകയായിരുന്നു.

തങ്ങളെ വെട്ടിക്കൊല്ലുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയിരുന്നാതായി യുവതി താമരശ്ശേരി പൊലീസിന് മൊഴി നല്‍കി. ഇന്നലെ രാത്രിയാണ് സംഭവം. ലഹരിക്കടിമയായ നൗഷാദ് വീട്ടിലേക്കെത്തുകയും ഭാര്യയുടെ മുടിയില്‍ കുത്തിപ്പിടിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു.

ക്രൂരമായി മര്‍ദനത്തിനിരയായ നസ്ജയെ നാട്ടുകാര്‍ കണ്ടതോടെ ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മുമ്പും നൗഷാദ് തന്നെ ക്രൂരമായി ആക്രമിച്ചിട്ടുണ്ടെന്ന് നസ്ജ പൊലീസിന് മൊഴി നല്‍കി.

Ads by Google
Wednesday 14 May 2025 09.11 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google