Tuesday, March 24, 2026 Last Updated 7 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 13 May 2025 04.00 PM

'അച്ഛനും അമ്മയും ക്ഷമിക്കണം', മുറിക്കുള്ളിൽ കുറിപ്പെഴുതിവെച്ച് ജീവനൊടുക്കി യുവതി

പാലക്കാടാണ് സംഭവം
uploads/news/2025/05/780819/4.gif
photo - facebook

പാലക്കാട് : പാലക്കാട് തൃത്താലയില്‍ യുവതിയെ വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃത്താല തച്ചറം കുന്ന് കിഴക്കേപുരക്കല്‍ ഗോപികയെയാണ് വീട്ടിലെ മുറിക്കുളളില്‍ തൂങ്ങി മരിച്ച നിയില്‍ കണ്ടെത്തിയത് .

ജനൽ കമ്പിയിൽ കെട്ടി തൂങ്ങിയ നിലയിൽ ആയിരുന്നു മൃതദേഹം. ​ഗോ​പിക ആത്മഹത്യ ചെയ്ത മുറിയിൽ നിന്ന് 'അച്ഛനും അമ്മയും ക്ഷമിക്കണം' എന്നെഴുതിയ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. യുവതിയുടെ ആത്മഹത്യക്ക് പിന്നിലെ കാരണം സംബന്ധിച്ച് അന്വേഷണം പുരോ​ഗമിക്കുകയാണ്. ​പോസ്റ്റുമോർട്ടം നടപടികള്‍ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ പൂർത്തിയായി.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Ads by Google
Tuesday 13 May 2025 04.00 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google