Tuesday, March 24, 2026 Last Updated 2 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 13 May 2025 02.42 PM

പാലായില്‍ നിയന്ത്രണം വിട്ട കാർ ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞു കയറി; ലോട്ടറി വിൽപനക്കാരന് ദാരുണാന്ത്യം

uploads/news/2025/05/780802/accident-images.gif
photo - facebook

കോട്ടയം : കൂത്താട്ടുകുളം - പാലാ റോഡിൽ താമരക്കാട് ഷാപ്പുംപടിയിൽ നിയന്ത്രണം വിട്ട കാർ ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞു കയറി ഒരാൾ മരിച്ചു. രണ്ടു പേർക്ക് പരുക്കേറ്റു. ലോട്ടറി വിൽപനക്കാരനായ മൂവാറ്റുപുഴ പണ്ടപ്പിള്ളി തോട്ടക്കര പുതുമന കുന്നത്ത് മാത്യു (66) ആണ് മരിച്ചത്.

താമരക്കാട് പെരുമാലിക്കരയിൽ ബാലചന്ദ്രൻ (53), താമരക്കാട് തെക്കേകുറ്റ് ടോമി (55) എന്നിവർക്ക് സാരമായി പരുക്കേറ്റു. ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 8.45 നായിരുന്ന അപകടം. പാലാ ഇടമറ്റം ഭാഗത്തുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികത്ത് വർത്തമാനം പറയുകയായിരുന്നവർക്ക് ഇടയിലേക്ക് ഇടിച്ചു കയറി. ഇവരെ ഇടിച്ചു തെറിപ്പിച്ച ശേഷം കാർ മറിഞ്ഞു.

Ads by Google
Tuesday 13 May 2025 02.42 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google