Tuesday, March 24, 2026 Last Updated 1 Min 25 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 13 May 2025 01.32 PM

ആദംപൂര്‍ വ്യോമതാവളം സന്ദര്‍ശിച്ച് പ്രധാനമന്ത്രി ; സൈനികരെ അഭിനന്ദിച്ചു, ആശയവിനിമയം നടത്തി

uploads/news/2025/05/780787/modi.jpg

ന്യൂഡല്‍ഹി: വിജയകരമായ ഓപ്പറേഷന്‍ സിന്ദൂരയ്ക്ക് പിന്നാലെ ഇന്ത്യന്‍ ആക്രമണം ഏകോപിപ്പിച്ച പഞ്ചാബിലെ ആദംപൂര്‍ വ്യോമതാവളത്തില്‍ സൈനികരെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂരത്തിന് മറുപടിയായി മെയ് 9-10 രാത്രിയില്‍ പാകിസ്ഥാന്‍ ലക്ഷ്യമിട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നാല് പ്രധാന ഇന്ത്യന്‍ എയര്‍ഫോഴ്‌സ് സ്റ്റേഷനുകളില്‍ ഒന്നാണ് ആദംപൂര്‍.

ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത സൈനികരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇന്ന് പുലര്‍ച്ചെ ആദംപൂര്‍ വ്യോമതാവളത്തില്‍ എത്തിയ അദ്ദേഹം ജവാന്മാരുമായി ആശയവിനിമയം നടത്തുകയും വ്യോമസേനാ ഉദ്യോഗസ്ഥര്‍ താവളത്തിലെ സ്ഥിതിഗതികള്‍ അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. ആദംപൂര്‍ വ്യോമസേനാ താവളത്തില്‍ ഒറ്റരാത്രികൊണ്ട് നടത്തിയ പ്രത്യാക്രമണത്തില്‍ തങ്ങള്‍ നാശനഷ്ടം വരുത്തിയെന്ന പാക്കിസ്ഥാന്‍ അവകാശവാദത്തിന് പിന്നാലെയാണ് പ്രധാനമന്ത്രി മോദിയുടെ ആദംപൂര്‍ എയര്‍ ബേസ് സന്ദര്‍ശനം പ്രാധാന്യമര്‍ഹിക്കുന്നത്.

യുദ്ധവിമാന പൈലറ്റുമാരുമായും സപ്പോര്‍ട്ട് സ്റ്റാഫുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. അവരുമായി സെല്‍ഫിയെടുക്കുകയും മറ്റും ചെയ്തു. ഡല്‍ഹിയിലെ പാലം എയര്‍ ബേസില്‍ നിന്ന് ഇന്ന് രാവിലെ ഏഴ് മണിക്കാണ് പ്രധാനമന്ത്രി ആദംപൂരിലേക്ക് യാത്ര തിരിച്ചത്. ഒരു മണിക്കൂറോളം അദ്ദേഹം വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്കൊപ്പം ചെലവഴിച്ചു. വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ പി സിംഗ് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. വ്യോമസേനയുടെ മിഗ് 29 യുദ്ധവിമാനങ്ങളുടെ താവളമാണ് ആദംപൂര്‍ എയര്‍ ബേസ്.

Ads by Google
Tuesday 13 May 2025 01.32 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google