Tuesday, March 24, 2026 Last Updated 5 Min 57 Sec ago Malayalam Edition
Todays E paper
Ads by Google
Monday 12 May 2025 11.11 AM

സണ്ണിജോസഫ് പുതിയ കെപിസിസി അദ്ധ്യക്ഷന്‍ ; ഇന്ദിരാഭവനില്‍ നടന്ന ചടങ്ങില്‍ ചുമതലയേറ്റു

uploads/news/2025/05/780581/sunny-joseph.jpg

തിരുവനന്തപുരം: ദേശീയ സംസ്ഥാന നേതാക്കളുടെയും പ്രവര്‍ത്തകരുടേയും സാന്നിദ്ധ്യത്തില്‍ നിയുക്ത കെപിസിസി പ്രസിഡന്റ് സണ്ണിജോസഫ് ചുമതലയേറ്റു. ഇന്ദിരാഭവനില്‍ ഇന്ന് രാവിലെ 10 മണിയോടെ നടന്ന ചടങ്ങില്‍ മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനില്‍ നിന്നും സണ്ണി ജോസഫ് ചുമതലയേറ്റുവാങ്ങി. മുതിര്‍ന്ന നേതാക്കളെ സന്ദര്‍ശിച്ച ശേഷമായിരുന്നു സണ്ണിജോസഫ് ചുമതലയേറ്റത്.

എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുന്‍ യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍, വി എം സുധീരന്‍, കെ മുരളീധരന്‍, രമേശ് ചെന്നിത്തല തുടങ്ങി മുതിര്‍ന്ന നേതാക്കളെല്ലാം തന്നെ ചടങ്ങില്‍ പങ്കെടുക്കാനെത്തി.

ചുമതലയേല്‍ക്കുന്നതിന് മുമ്പായി പുതിയ കെപിസിസി നേതൃത്വം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയെ സന്ദര്‍ശിച്ചിരുന്നു. യുഡി എഫിനെയും കോണ്‍ഗ്രസിനെയും ശക്തിപ്പെടുത്തുന്നതിനോടൊപ്പം എല്ലാ ജനവിഭാഗങ്ങളേയും കൂട്ടിയിണക്കാന്‍ കഴിഞ്ഞാല്‍ സണ്ണി ജോസഫിന് മികച്ച വിജയം നേടാനാകുമെന്ന് എ കെ ആന്റണി ആശംസിച്ചു. വര്‍ക്കിങ് പ്രസിഡന്റുമാരായി എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍, പി സി വിഷ്ണുനാഥ് എന്നിവരും യുഡിഎഫ് കണ്‍വീനറായി അടൂര്‍ പ്രകാശും ഇന്ന് ചുമതലയേറ്റു.

Ads by Google
Monday 12 May 2025 11.11 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google