Tuesday, March 24, 2026 Last Updated 3 Min 0 Sec ago Malayalam Edition
Todays E paper
Ads by Google
Monday 12 May 2025 11.01 AM

സണ്ണിജോസഫിന്റെ നേതൃത്വം ; മലയോര ജനതയ്ക്ക് കൂടുതല്‍ ആത്മവിശ്വസം നല്‍കുമെന്ന് എ.കെ. ആന്റണി

uploads/news/2025/05/780579/ak-antony.jpg

തിരുവനന്തപുരം: കെപിസിസി അദ്ധ്യക്ഷനായുള്ള സണ്ണിജോസഫിന്റെ തെരഞ്ഞെടുപ്പ് മലയോര മേഖലയിലെ ജനങ്ങള്‍ കൂടുതല്‍ പ്രതിസന്ധി നേരിടുമ്പോഴാണെന്നും നിയമനം അവര്‍ക്ക് കൂടുതല്‍ കരുത്തു നല്‍കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. താന്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന രണ്ട് വിഭാഗങ്ങള്‍ ഒന്ന് മലയോര ജനങ്ങളാണെന്നും കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു മലയോര കര്‍ഷകന്റെ പുത്രന്‍ കെപിസിസി പ്രസിഡന്റായിരിക്കുന്നെന്നും പറഞ്ഞു.

പുതിയതായി കെപിസിസി അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട സണ്ണിജോസഫിന് ആശംസ അര്‍പ്പിച്ച് സംസാരിക്കുമ്പോഴായിരുന്നു എ.കെ. ആന്റണി ഇക്കാര്യം പറഞ്ഞത്്. യുഡിഎഫിനെയും കോണ്‍ഗ്രസിനെയും ശക്തിപ്പെടുത്തുന്നതിനോടൊപ്പം എല്ലാ ജനവിഭാഗങ്ങളേയും കൂട്ടിയിണക്കാന്‍ കഴിഞ്ഞാല്‍ സണ്ണി ജോസഫിന് മികച്ച വിജയം നേടാനാകുമെന്ന് എ കെ ആന്റണി ആശംസിച്ചു. ചുമതലയേറ്റെടുക്കുന്നതിന് മുമ്പായി കെപിസിസി നേതൃത്വം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയെ കണ്ട് ആശീര്‍വാദം വാങ്ങിയിരുന്നു.

ചുമതലേയേറ്റെടുക്കുന്നതിന് മുന്‍പായി നിയുക്ത അധ്യക്ഷന്‍ സണ്ണി ജോസഫ്, വര്‍ക്കിങ് പ്രസിഡന്റുമാരായ ഷാഫി പറമ്പില്‍, പി സി വിഷ്ണുനാഥ്, എ പി അനില്‍കുമാര്‍, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എന്നിവരാണ് എ കെ ആന്റണിയുടെ വീട്ടിലെത്തി അനുഗ്രഹം വാങ്ങിയത്. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ വെച്ചാണ് സണ്ണി ജോസഫ് അധ്യക്ഷനായി ചുമതലയേറ്റത്. കെ സുധാകരന്‍ സണ്ണി ജോസഫിന് ചുമതല കൈമാറി. നിലവിലെ യുഡിഎഫ് കണ്‍വീനറായ എം എം ഹസ്സന്‍, വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്, ടി എന്‍ പ്രതാപന്‍, ടി സിദ്ധീഖ് എന്നിവരെയാണ് പദവിയില്‍ നിന്നൊഴിവാക്കിയത്. പകരമാണ് പുതിയ നേതൃത്വം വന്നത്.

Ads by Google
Monday 12 May 2025 11.01 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google