എം.എം. ഹസനു പിൻഗാമിയായി അടൂർ പ്രകാശ് യുഡിഎഫ് കൺവീനറാകും. കൊടിക്കുന്നിൽ സുരേഷ്, ടി.എൻ പ്രതാപൻ, ടി.സിദ്ദിഖ് നിലവിൽ വർക്കിങ് പ്രസിഡന്റുമാരുടെ പിന്‍മുറക്കരായി പിസി വിഷ്ണുനാഥ്, എ പി അനിൽകുമാർ, ഷാഫി പറമ്പിൽ എന്നിവരെയും തിരഞ്ഞെടുത്തു.
കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മിലുള്ള അകല്‍ച്ച സംഘടനാ സംവിധാനത്തെ നിശ്ചലമാക്കുന്നെന്ന വിലയിരുത്തല്‍ ഹൈക്കമാന്‍ഡിനുമുണ്ട്. പ്രധാന വിഷയങ്ങളില്‍പ്പോലും കൂട്ടായ ചര്‍ച്ചയിലൂടെ പൊതുനിലപാട് സ്വീകരിക്കാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് കെ.പി.സി.സി. പ്രസിഡന്റിനെ മാറ്റിയത്. ഒരു ക്രിസ്ത്യന്‍ പ്രതിനിധിയായി പേരാവവൂര്‍ എം.എല്‍.എ അഡ്വ.സണ്ണി ജോസഫിനെ തന്നെ ഹൈക്കമാന്‍ഡ് പാര്‍ട്ടിയുടെ സ്റ്റിയറിംഗ് ഏല്‍പ്പിക്കുമ്പോള്‍ നേതൃത്വം പുതിയ പ്രതീക്ഷയിലാണ്.
അതേസമയം, ഹൈക്കമാൻഡ് നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. കെപിസിസിയുടെ നേത്യത്വ രംഗത്ത് ഹൈക്കമാൻഡ് എടുത്ത ഏറ്റവും പുതിയ തീരുമാനം എല്ലാ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും അംഗീകരിക്കുമെന്നാണ് വിശ്വാസം. പുതിയ ടീമിന്റെ മേൽനോട്ടത്തിൽ തന്നെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ നേരിടാൻ പാർട്ടിയെ സജ്ജമാക്കുകയെന്നതാണ് വലിയ ഉത്തരവാദിത്വം. ഹൈക്കമാൻഡിന്റെ തീരുമാനം എന്താണെങ്കിലും കോൺഗ്രസിലെ പ്രവർത്തകരും നേതാക്കളും അംഗീകരിക്കേണ്ടതുണ്ട് ഒറ്റകെട്ടായി പാർട്ടി മുന്നോട്ടുപോകുമെന്നും കൊടിക്കുന്നിൽ സുരേഷ് എം പി കൂട്ടിച്ചേർത്തു.