Tuesday, March 24, 2026 Last Updated 12 Min 40 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 30 Apr 2025 02.07 PM

അറസ്റ്റിനും കേസുകള്‍ക്കും ഇടയില്‍ ആദ്യ പ്രണയഗാനം പുറത്തിറക്കി വേടന്‍ ; പാട്ട് എങ്ങിനെയുണ്ടെന്ന് അന്വേഷണം

uploads/news/2025/04/778579/vedan.jpg

കൊച്ചി: അറസ്റ്റിനും കേസുകള്‍ക്കും ഇടയില്‍ തന്റെ പുതിയ ആല്‍ബം പുറത്തിറക്കി വിവാദനായകന്‍ വേടന്‍. താരത്തിന്റെ ആദ്യ പ്രണയഗാനമായ 'മൗനലോവ' ആണ് പുറത്തിറങ്ങിയത്. പാട്ട് എങ്ങിനെയുണ്ടെന്ന് വേടന്‍ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. കാത്തിരിക്കാനും ഇനിയും നല്ല പാട്ടുകള്‍ വരുമെന്നും പറഞ്ഞു. പെരുമ്പാവൂര്‍ കോടതിയിലേക്ക് ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോഴായിരുന്നു പ്രതികരണം.

പുലിപ്പല്ല് കേസില്‍ റേഞ്ച് ഓഫീസില്‍ എത്തിച്ച വേടനെ അവിടെ നിന്ന് കോടതിയിലേക്ക് ഹാജരാക്കാന്‍ കൊണ്ടുപോയി. ഫ്ളാറ്റില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ വേടനെ പുലിപ്പല്ല് കൈവശം വച്ച കേസില്‍ കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്.
ഇന്ന് വൈകിട്ട് അഞ്ച് മണിവരെയാണ് വനം വകുപ്പിന്റെ കസ്റ്റഡി കാലാവധി.

ഇന്ന് രാവിലെ മാലയില്‍ പുലിപ്പല്ല് കോര്‍ത്ത തൃശ്ശൂരിലെ ജ്വല്ലറിയിലും വേടന്റെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. മൃഗ വേട്ടയടക്കം കടുത്ത വകുപ്പുകള്‍ ചുമത്തിയാണ് വനം വകുപ്പ് കേസെടുത്തത്. ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. വേടന് പുലിപ്പല്ല് കൈമാറി എന്ന് കരുതുന്ന തമിഴ് വംശജനായ മലേഷ്യന്‍ പൗരന്‍ രഞ്ജിത്തിലേക്കും അന്വേഷണം നീളും.

Ads by Google
Wednesday 30 Apr 2025 02.07 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google