Tuesday, March 24, 2026 Last Updated 11 Min 30 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 30 Apr 2025 01.47 PM

പഹല്‍ഗാമില്‍ ഭീകരാക്രമണത്തിനായി തീവ്രവാദികള്‍ ഉപയോഗിച്ചത് ചൈനീസ് സംവിധാനങ്ങള്‍ ; ഇന്ത്യയില്‍ നിരോധിച്ച മൊബൈല്‍ ആപ്ലിക്കേഷനുകള്‍

uploads/news/2025/04/778575/pahelgham.jpg

ന്യൂഡല്‍ഹി: പഹല്‍ഗാമില്‍ ഭീകരാക്രമണത്തിനായി തീവ്രവാദികള്‍ ഉപയോഗിച്ചത് ചൈനീസ് സംവിധാനങ്ങള്‍. ഇന്ത്യയില്‍ നിരോധിച്ച നിരവധി ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകളും സാറ്റലൈറ്റ് ഫോണുകളും തീവ്രവാദികള്‍ ഉപയോഗിക്കുന്നതായി എന്‍ഐഎ കണ്ടെത്തി. ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ ചൈനീസ് സാറ്റലൈറ്റ് ഫോണിന്റെ സ്ഥാനം എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.

പെഹല്‍ഗാമില്‍ നിന്നും ഇക്കാര്യത്തില്‍ അനേകം തെളിവുകള്‍ കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് ഏജന്‍സികള്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തുന്നത്. ചൈനീസ് നാഷണല്‍ സ്‌പേസ് ഏജന്‍സിയുടെ ഉപകരണങ്ങളാണ് ഉപയോഗിച്ചിരിക്കുന്നതെന്നാണ് കണ്ടെത്തിയത്. അതേസമയം ഇവര്‍ എങ്ങനെ ഇന്ത്യന്‍ ഏജന്‍സികളെ കബളിപ്പിച്ച് ആശയവിനിമയം നടത്തിയെന്ന് അന്വേഷിച്ചുവരികയാണ്.

2020 ല്‍ ഗാല്‍വാനില്‍ നടന്ന ചൈനീസ് ആക്രമണത്തെത്തുടര്‍ന്ന് തീവ്രവാദികള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ പലതും ഇന്ത്യയില്‍ നിരോധിച്ചിരുന്നു. ഭീകരവാദികള്‍ പരസ്പര ആശയവിനിമയത്തിനായി ചൈനീസ് ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചുവരുന്നത് കണ്ടെത്തിയതോടെയാണ് ഇന്ത്യ ഇത് നിരോധിച്ചത്. ഈ ആപ്ലിക്കേഷനുകള്‍ ഹാക്ക് ചെയ്യുന്നതും പ്രയാസമാണ്.

ഒന്നരക്കൊല്ലം മുമ്പാണ് പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ അതിര്‍ത്തിയിലെ മുള്ളുവേലി മുറിച്ച് ഇന്ത്യയിലേക്ക് കടന്നതെന്നാണ് കരുതുന്നത്. കാടിനുള്ളിലാണ് ഇവര്‍ കഴിഞ്ഞിരുന്നതെന്നുമാണ് അനുമാനം. തീവ്രവാദികളെ ജീവനോടെ പിടികൂടാനാണ് സൈന്യത്തിനും പോലീസിനും കിട്ടിയിരിക്കുന്ന നിര്‍ദേശം. ഈ ആപ്പുകളെല്ലാം സ്റ്റെഗനോഗ്രാഫി സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.

ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് അയയ്ക്കുന്ന സന്ദേശങ്ങള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. ആപ്പുകള്‍ പതിവായി അവയുടെ റേഡിയോ ഫ്രീക്വന്‍സി മാറ്റുകയും ചെയ്യുന്നു. ഇത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വെല്ലുവിളിയാണ്.

Ads by Google
Wednesday 30 Apr 2025 01.47 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google