Tuesday, March 24, 2026 Last Updated 16 Min 58 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 30 Apr 2025 12.01 PM

സിബിഐ അന്വേഷണം സുപ്രീംകോടതി സ്‌റ്റേ ചെയ്തു ; കെ.എം. ഏബ്രഹാമിനും സര്‍ക്കാരിനും ആശ്വാസം

uploads/news/2025/04/778558/KM-abraham.jpg

ന്യൂഡല്‍ഹി: അനധികൃതസ്വത്ത് സമ്പാദനക്കേസില്‍ സിബിഐ അന്വേഷണത്തില്‍ നിന്നും മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേശകന്‍ കെ.എം. ഏബ്രഹാമിന് ആശ്വാസം. സിബിഐ അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. അന്വേഷണത്തിനെതിരേ കെ.എം. ഏബ്രഹാം നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു സുപ്രീംകോടതിയുടെ രണ്ടംഗ ബഞ്ച് വിധിച്ചത്.

സംസ്ഥാന സര്‍ക്കാരിനും കെ.എം. ഏബ്രഹാമിനും വിധി വലിയ ആശ്വാസമായിരിക്കുകയാണ്. ഹൈക്കോടതി നല്‍കിയ നിര്‍ദേശപ്രകാരം കെ.എം എബ്രഹാമിനെതിരേ എഫ്‌ഐആര്‍ ഇട്ട് സിബിഐ അന്വേഷണത്തിന് ഒരുങ്ങുമ്പോഴാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. സുപ്രീംകോടതി സിബിഐയ്ക്കും സംസ്ഥാന സര്‍ക്കാരിനും നോട്ടീസ് നല്‍കി. അന്തിമ ഉത്തരവ് വരുന്നത് വരെ താല്‍ക്കാലികമായിട്ടാണ് സ്‌റ്റേ നല്‍കിയിരിക്കുന്നത്. ജസ്റ്റീസ് ദീപാങ്കര്‍ ദത്ത് അദ്ധ്യക്ഷനായ ജസ്റ്റീസ് മന്‍മോഹന്‍ കൂടി ഉള്‍പ്പെട്ട ബഞ്ചാണ് അന്വേഷണത്തിന് സ്‌റ്റേ നല്‍കിയത്.

നേരത്തേ പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ഹര്‍ജിയില്‍ കെ.എം. ഏബ്രഹാമിനെതിരേ ഹൈക്കോടതി നിര്‍ദേശാനുസരണം സിബിഐ കെഎം ഏബ്രഹാമിനെതിരേ എഫ്‌ഐആര്‍ ഇട്ടിരുന്നു. എന്നാല്‍ ഈ നടപടി ചട്ടവിരുദ്ധമാണെന്ന് കെ.എം. ഏബ്രഹാമിന്റെ അഭിഭാഷകന്‍ വാദിച്ചു. അന്വേഷണത്തിന് നിര്‍ദേശം നല്‍കുമ്പോള്‍ മുന്‍കൂര്‍ പ്രോസിക്യൂഷന്‍ അനുമതി വേണടമെന്ന് നിയമം ഇതില്‍ ലംഘിച്ചിട്ടുള്ളതായി സുപ്രീംകോടതിയില്‍ ഏബ്രഹാമിന്റെ അഭിഭാഷകര്‍ വാദിച്ചു. ഇതിനെതിരേ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ വാദം പരിഗണിച്ചുമില്ല.

നേരത്തേ അന്വേഷണം നടത്തിയ വിജിലന്‍സിന്റെ റിപ്പോര്‍ട്ട് അവഗണിച്ചാണ് സിബിഐ നീക്കമെന്നും വാദിച്ചു. 2010 മുതലുള്ള തന്റെ സ്വത്ത് സമ്പാദ്യമാണ് അന്വേഷണം നടത്തിയതെന്നും എന്നാല്‍ 2000 മുതല്‍ 2009 വരെയുള്ള തന്റെ സ്വത്തും പരിശോധന വിധേയമാക്കണമെന്നും കെ.എം. ഏബ്രഹാം പറഞ്ഞു. 2000 മുതല്‍ 2009 വരെയുള്ള സ്വത്ത് കൂടി പരിശോധിച്ചാല്‍ സ്വത്ത് നിയമപരമായി സ്വത്തായി കാണാനാകഒ?േ

പരാമര്‍ശിച്ചിട്ടുള്ള തന്റെ മൂന്ന് സ്വത്തുക്കളും നിയമാനുസൃതം ആണെന്നും കൊല്ലം കടപ്പക്കടയിലെ ഷോപ്പിംഗ് േകാംപ്ലക്‌സ് സഹോദരങ്ങളുടെ കൂടി വരുമാനത്തില്‍ നിന്നുള്ളതാണെന്നും അത് കുടുംബ സ്വത്താണെന്നും പറഞ്ഞു. അക്കാര്യം വിജിലന്‍സ് പരിശോധിച്ചിരുന്നില്ലെന്നാണ്. ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ചരിത്രം പരിശോധിക്കാതെയാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച്് നിലപാട് എടുത്തതെന്നും പറഞ്ഞു.

Ads by Google
Wednesday 30 Apr 2025 12.01 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google