Tuesday, March 24, 2026 Last Updated 14 Min 28 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 30 Apr 2025 08.49 AM

മംഗളൂരു ആള്‍ക്കൂട്ട ആക്രമണം ; കൊല്ലപ്പെട്ട മലപ്പുറം സ്വദേശി മാനസീക വെല്ലുവിളി നേരിടുന്നയാളെന്ന് കുടുംബം

uploads/news/2025/04/778506/malappuram.jpg

മംഗളൂരു: മംഗളൂരു ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മലപ്പുറം സ്വദേശി വര്‍ഷങ്ങളായി മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് സഹോദരന്‍. രണ്ട് ദിവസം മുന്‍പാണ് കര്‍ണാടകയിലെ മംഗളൂരുവില്‍ അഷ്‌റഫ് ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ 20 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മൃതദേഹവുമായി ബന്ധുക്കള്‍ നാട്ടിലേക്ക് തിരിച്ചു.

ഖബറടക്കം ഇന്ന് നടക്കും. കര്‍ണാടകയിലെ മംഗളൂരു ബത്ര കല്ലൂര്‍ത്തി ക്ഷേത്രത്തിന് സമീപം കൊല്ലപ്പെട്ട നിലയില്‍ അഷ്റഫിനെ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആള്‍ക്കൂട്ട ആക്രമണമാണ് കൊലപാതത്തില്‍ കലാശിച്ചതെന്ന് സ്ഥിരീകരിച്ചത്. രണ്ട് മണിക്കൂറോളം മൃതദേഹം സംഭവ സ്ഥലത്ത് തന്നെ കിടക്കുകയായിരുന്നെന്നും കുടുംബം പറയുന്നു. മംഗളുരുവിൽ എത്തിയ സഹോദരന്‍ ജബ്ബാറാണ് അഷ്റഫിന്റെ മൃതദേഹം ഏറ്റുവാങ്ങിയത്.

കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതാണ് മരണകാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. മംഗലാപുരത്ത് നിന്നും പഴയ സാധനങ്ങള്‍ ശേഖരിക്കുന്ന ജോലിയാണ് ചെയ്തിരുന്നത് ക്രിക്കറ്റ് കളിയുമായി ബന്ധപ്പെട്ട തര്‍ക്കം മര്‍ദനത്തിലേക്കും ആള്‍ക്കൂട്ട കൊലപാതകത്തിലേക്കും എത്തുകയായിരുന്നു. ക്രിക്കറ്റ് ബാറ്റ് കൊണ്ടും സ്റ്റംപ് കൊണ്ടും ക്രൂരമായി ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം.

ബന്ധുക്കൾ കേരളത്തിലെത്തി ഇന്നലെ രാത്രിയോടെ കർണാടക പോലിസ് നൽകിയ ഫോട്ടോ കണ്ടാണ് ബന്ധുക്കൾ പുൽപള്ളി സ്വദേശി അഷ്‌റഫിനെ തിരിച്ചറിഞ്ഞത്. മാനസിക പ്രശ്നങ്ങൾ ഉള്ള അഷ്‌റഫ്‌ കൃത്യമായി വീട്ടിൽ വരാറില്ലെന്നും എന്താണ് സംഭവിച്ചത് എന്ന് അറിയില്ല എന്നുമാണ് സഹോദരൻ ജബ്ബാർ പറയുന്നത്. ആക്രമണത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.

വർഷങ്ങളായി മാനസിക പ്രശ്നം ഉള്ളയാളാണ് അഷ്റഫ് എന്ന് കുടുംബം വ്യക്തമാക്കി. കേസില്‍ ഇതുവരെ അറസ്റ്റിലായത് 20 പേരാണ്. സംഭവത്തെ തുടർന്ന് മം​ഗളൂരുവിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘം വേണമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി ദിനേശ് ​ഗുണ്ടുറാവു ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി ജി പരമേശ്വരയ്ക്ക് കത്തു നൽകിയിട്ടുണ്ട്.

Ads by Google
Wednesday 30 Apr 2025 08.49 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google