Tuesday, March 24, 2026 Last Updated 8 Min 11 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 29 Apr 2025 05.01 PM

സഹോദരന്‍ സ്ഥിരമായി മദ്യപിച്ച് ബഹളം ; സഹിക്കാൻ കഴിയാതെ വാക്കത്തികൊണ്ട് വെട്ടി ജ്യേഷ്ഠന്‍

ഇന്നലെ പുലര്‍ച്ചെയോടെയാണ് സംഭവമുണ്ടായത്.
uploads/news/2025/04/778404/crime-images.gif
photo; representative image

കോഴിക്കോട്: സഹോദരനെ വാക്കത്തി കൊണ്ട് തലയ്ക്ക് വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ജ്യേഷ്ഠനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കോഴിക്കോട് ചക്കുംകടവ് സ്വദേശി മുഹമ്മദലിയാണ് സഹോദരനായ അബ്ദുൽ റഹ്‌മാനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. ഇയാളെ പിന്നീട് പന്നിയങ്കര പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെയോടെയാണ് സംഭവം നടന്നത്.

സ്ഥിരമായി മദ്യപിച്ചെത്തുന്ന അബ്ദുൽ റഹ്‌മാന്‍ വീട്ടിലെത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും ഇതാണ് പ്രകോപനത്തിന് കാരണമായതെന്നും മുഹമ്മദലി പോലീസിന് മൊഴി നല്‍കി. വാക്കത്തി ഉപയോഗിച്ച് തലക്ക് കുത്തിയാണ് പരിക്കേല്‍പ്പിച്ചത്. അബ്ദുൽ റഹ്‌മാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. കോടതിയില്‍ ഹാജരാക്കിയ മുഹമ്മദലിയെ റിമാന്റ് ചെയ്തു.

Ads by Google
Tuesday 29 Apr 2025 05.01 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google