തിരുവനന്തപുരം : കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു . ആറ്റിങ്ങല്‍ മാമത്ത് ഇന്ന് രാവിലെ ആറരയോടെയായിരുന്നു സംഭവം. കോഴിക്കോട്ടു നിന്ന് തിരുവനന്തപുരത്തേക്ക് പോയ സ്വിഫ്റ്റ ബസിനാണ് തീ പിടിച്ചത് .
മാമത്ത് എത്തിയപ്പോള്‍ ബസിന്റെ് താഴ് ഭാഗത്തുനിന്ന് പുക ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു . ഡ്രൈവർ ബസ് നിർത്തി യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. 36 യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. ആളപായമില്ല ആറ്റിങ്ങല്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുന്നു .