Tuesday, March 24, 2026 Last Updated 10 Min 37 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 29 Apr 2025 02.23 PM

ആരും ലഹരി ഉപയോഗിക്കരുതെന്നു വേദികളില്‍ ആഹ്വാനം ; റാപ്പര്‍ വേടന്‍ കഞ്ചാവ് കേസില്‍ അറസ്റ്റിലായതു വിശ്വസിക്കാനാകാതെ ആരാധകര്‍

uploads/news/2025/04/778378/vedan1.jpg

കൊച്ചി: വേദികളില്‍ ലഹരിക്കെതിരേ കാണികളെ ഉത്‌ബോധിപ്പിച്ചിരുന്ന റാപ്പര്‍ വേടന്‍ കഞ്ചാവ് കേസില്‍ അറസ്റ്റിലായതു വിശ്വസിക്കാനാകാതെ ആരാധകര്‍. തന്റെ അനിയന്‍മാരാണ് ഇവിടെയുള്ളവരെന്നും ആരും ലഹരി ഉപയോഗിക്കരുതെന്നുമായിരുന്നു പല വേദികളിലും വേടന്റെ ആഹ്വാനം. ''നമ്മുടെ അയല്‍വാസികളെ സ്‌നേഹിക്കണം, അപ്പനേയും അമ്മയേയും സ്‌നേഹിക്കണം. അവരെ തല്ലാനും കൊല്ലാനുമൊക്കെ തോന്നുന്നത് സിന്തറ്റിക് ഡ്രഗ്‌സ് ഉപയോഗിക്കുന്നതുകൊണ്ടാണ്''- ഒരു വേദിയില്‍ ഇയാള്‍ പറഞ്ഞതിങ്ങനെ.

നാടന്‍ശൈലിയില്‍, താഴേക്കിടയിലുള്ളവരുടെ ജീവിതപശ്ചാത്തലം കാതടപ്പിക്കുന്ന ശബ്ദസംവിധാനത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്നതായിരുന്നു വേടന്‍ എന്ന ഹിരണ്‍ദാസിന്റെ ശൈലി. വളരെ വേഗം ഇയാള്‍ യുവമനസുകളെ കീഴടക്കി. കഴിഞ്ഞദിവസം വേടനും സംഘവും തിരുവനന്തപുരം നിശാഗന്ധിയില്‍ നടത്തിയ സംഗീതപരിപാടി നാല് പാട്ടുകള്‍ കഴിഞ്ഞപ്പോള്‍ പോലീസ് ഇടപെട്ടു നിര്‍ത്തിവയ്പ്പിച്ചിരുന്നു. കാണികളുടെ എണ്ണം നിയന്ത്രണാതീതമായതാണ് കാരണം.

മുറിയിലെന്തിന് മഴുവും വാളും?

കഞ്ചാവുമായി പിടിയിലായ വേടന്റേയും സുഹൃത്തുക്കളുടെയും മൊബൈല്‍ ഫോണുകള്‍ പോലീസ് പിടിച്ചെടുത്തു. ആറ് ഗ്രാം കഞ്ചാവ് മാത്രമാണ് പിടിച്ചെടുത്തതെങ്കിലും അളവുപകരണം, അരിവാള്‍, മഴു, വാള്‍ എന്നിവ എന്തിന് കൈവശം സൂക്ഷിച്ചെന്നതു വേടനും കൂട്ടര്‍ക്കും കുരുക്കാകും. ലഹരി സംബന്ധമായ ഒരു കേസ് ഇയാള്‍ക്കെതിരേ നേരത്തേയുണ്ടെന്നും പോലീസ് പറഞ്ഞു.

വേടന്റെ ആരാധകര്‍ പോലീസ് സ്‌റ്റേഷനില്‍

തൃപ്പൂണിത്തുറ: വേടനെ അറസ്റ്റ് ചെയ്തതറിഞ്ഞു തൃപ്പൂണിത്തുറ പോലീസ് സ്‌റ്റേഷനിലും വൈദ്യപരിശോധനയ്ക്കു കൊണ്ടുപോയ താലൂക്ക് ആശുപത്രിയിലും ന്യൂ ജെന്‍ ആരാധകരുടെ വന്‍ തിരക്ക്. സോഷ്യല്‍ മീഡിയയിലൂടെയും ചാനലുകളിലൂടെയും അറസ്റ്റ് വാര്‍ത്തയറിഞ്ഞ ആരാധകര്‍ രാത്രി വൈകിയും തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് സ്‌റ്റേഷനു മുമ്പില്‍ തമ്പടിച്ചു.

Ads by Google
Tuesday 29 Apr 2025 02.23 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google