Tuesday, March 24, 2026 Last Updated 12 Min 43 Sec ago Malayalam Edition
Todays E paper
Ads by Google
Monday 28 Apr 2025 10.54 AM

മുഖ്യമന്ത്രിക്ക് ടൈറ്റ് ഷെഡ്യൂള്‍ ; ഗവര്‍ണര്‍മാരെ വിരുന്നിന് ക്ഷണിച്ചിട്ടില്ലെന്ന് സിപിഐഎം ; ക്ഷണം നിരസിച്ചിട്ടില്ലെന്ന് ഓഫീസ്

uploads/news/2025/04/778137/pinarayi-and-arlekar.jpg

തിരുവനന്തപുരം: ഞായറാഴ്ചത്തെ മുഖ്യമന്ത്രിയുടെ പരിപാടികള്‍ നേരത്തെ നിശ്ചയിച്ചിരുന്നുവെന്നും ഇന്നലെ മുഖ്യമന്ത്രി എറണാകുളത്താണെന്നും സിപിഐഎം. ബിജെപി നേതാക്കളായ ഗവര്‍ണര്‍മാരെ അത്താഴ വിരുന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷണിച്ചെന്ന വാര്‍ത്ത തള്ളി. ഷെഡ്യൂള്‍ അനുസരിച്ച് മുഴുവന്‍ സമയവും സംസ്ഥാന കമ്മിറ്റിയോഗമാണെന്നും സിപിഐഎം വ്യക്തമാക്കി.

സംസ്ഥാന കമ്മിറ്റി ശനിയാഴ്ച അവസാനിച്ചതിനാല്‍ ഇന്നലെ മുഖ്യമന്ത്രി എറണാകുളത്തായിരുന്നു. അവിടെ നിന്നും ഇടുക്കിയിലേക്ക് പോയി. ഇന്ന് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷ പരിപാടികള്‍ നെടുങ്കണ്ടത്താണ് നടക്കുന്നതെന്നും പറഞ്ഞു. നേരത്തേ മുഖ്യമന്ത്രി ഗോവ, പശ്ചിമബംഗാള്‍, കേരളം എന്നിവിടങ്ങളിലെ ഗവര്‍ണര്‍മാരെ അത്താഴത്തിന് ക്ലിഫ്ഹൗസിലേക്ക് ക്ഷണിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് മൂന്നു പേരും ക്ഷണം നിരസിച്ചതായിട്ടുമായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍.

മുഖ്യമന്ത്രിയുടെ മകള്‍ ടി. വീണ ഉള്‍പ്പെട്ട സി.എം.ആര്‍.എല്‍. -എക്‌സാലോജിക് കേസ് നിര്‍ണായക ഘട്ടത്തിലെത്തി നില്‍ക്കെ അത്താഴ വിരുന്നില്‍ പങ്കെടുക്കുന്നത് പുതിയ വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കുമെന്നായിരുന്നു ഗവര്‍ണറുടെ വിലയിരുത്തല്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വിരുന്നില്‍ ഗവര്‍ണര്‍മാര്‍ പങ്കെടുക്കുന്നതിനെ അനുകൂലിച്ചില്ലെന്നും സൂചനയുണ്ട്. ഡല്‍ഹി കേരളഹൗസില്‍ മുഖ്യമന്ത്രി ധനമന്ത്രി നിര്‍മല സീതാരാമന് ഒരുക്കിയ ബ്രേക്ക് ഫാസ്റ്റ് ചര്‍ച്ച വലിയ വിവാദമായിരുന്നു. ബി.ജെ.പി,-സി.പി.എം. ഒത്തുതീര്‍പ്പ് നീക്കത്തിന്റെ ഭാഗമാണെന്ന ആക്ഷേപം ഇതിനെതിരേ കോണ്‍ഗ്രസ് ഉയര്‍ത്തി. ഈ സാഹചര്യത്തിലാണ് അത്താഴവിരുന്ന് വേണ്ടെന്നു വയ്ക്കുന്നതെന്നാണ് വിലയിരുത്തല്‍.

മുഖ്യമന്ത്രിയും ഭാര്യയും രാജ്ഭവനിലെത്തിയാണ് കേരളാ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറിനെ വിരുന്നിലേക്ക് ക്ഷണിച്ചത്. എന്നാല്‍ ഗവര്‍ണര്‍ വിരുന്നില്‍ പങ്കെടുക്കില്ലെന്ന് കഴിഞ്ഞയാഴ്ച മുഖ്യമന്ത്രിയെ രാജ്ഭവന്‍ അറിയിച്ചു. പിന്നാലെ മറ്റ് ഗവര്‍ണര്‍മാരും നിലപാട് അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഗോവ ഗവര്‍ണറെ അത്താഴവിരുന്നിന് ക്ഷണിച്ചുവെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവനയ്‌ക്കെതിരെ ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള കഴിഞ്ഞ ദിവസം തന്നെ രംഗത്തെത്തിയിരുന്നു.

അത്താഴ വിരുന്നിന് ക്ഷണമില്ലെന്നും ആരോപണം വാസ്തവ വിരുദ്ധമാണെന്നായിരുന്നു ശ്രീധരന്‍പിള്ളയുടെ പ്രതികരണം. ജനാധിപത്യത്തില്‍ ശത്രുക്കളില്ല, രാഷ്ട്രീയ എതിരാളികള്‍ മാത്രമേ ഉള്ളൂവെന്ന് വി ഡി സതീശന്‍ ഓര്‍ക്കണമെന്നും ഗോവ രാജ്ഭവന്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞിരുന്നു. അതേസമയം അത്താഴ വിരുന്ന് ഗവര്‍ണര്‍മാര്‍ നിരസിച്ചിട്ടില്ലെന്നാണു മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.

Ads by Google
Monday 28 Apr 2025 10.54 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google