Tuesday, March 24, 2026 Last Updated 11 Min 12 Sec ago Malayalam Edition
Todays E paper
Ads by Google
Monday 28 Apr 2025 09.31 AM

വിവാഹസംഘത്തിന്റെ ബസിനുനേരേ ആക്രമണം; സ്‌ഫോടകവസ്തുക്കള്‍ എറിഞ്ഞു ; ഗുണ്ട ആട് ഷമീറിനെയും സംഘത്തെയും പോലീസ് കുടുക്കി

uploads/news/2025/04/778128/gunda-attack.jpg

കൊടുവള്ളി: ട്രാഫിക് ജാം മൂലം ക്വട്ടേഷന് സമയത്ത് എത്താന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് വിവാഹ സംഘം സഞ്ചരിച്ച ബസിനു നേരേ ഗുണ്ടാസംഘത്തിന്റെ ആക്രമണം. പെട്രോള്‍ പമ്പിനുള്ളില്‍നിന്ന് റോഡിലേക്ക് ഇറങ്ങുകയായിരുന്നു ബസിന് നേരേ സ്‌ഫോടക വസ്തുക്കള്‍ എറിയുകയും മുന്‍വശത്തെ ചില്ല് അടിച്ചുതകര്‍ക്കുകയും ചെയ്തു.

സംഭവത്തില്‍ ഗുണ്ട ആട് ഷമീറിനെയും സംഘത്തെയും പോലീസ് കസ്റ്റഡിയിലെടുത്തു. അക്രമികള്‍ എറിഞ്ഞ രണ്ടു പടക്കങ്ങളില്‍ ഒന്ന് പമ്പിനുള്ളില്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. പൊട്ടാതെ കിടന്ന മറ്റൊരു പടക്കം പൊലീസ് എത്തി പെട്രോള്‍ പമ്പിന്റെ സമീപത്തു നിന്ന് മാറ്റി. വലിയ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.

സമീപത്തെ കല്യാണമണ്ഡപത്തിലേക്ക് എത്തിയ ബസ് അവിടെ ആളുകളെ ഇറക്കിയ ശേഷം തിരിക്കാനുള്ള സൗകര്യത്തിനാണ് പെട്രോള്‍ പമ്പിലേക്ക് കയറ്റിയത്. ഇതിനിടെ അതുവഴി വന്ന കാറില്‍ ബസ് ഉരസി എന്ന് ആരോപിച്ചായിരുന്നു ആക്രമണം. കാറിലെത്തിയ ഗുണ്ട ആട് ഷമീറും സംഘവും, കാര്‍ നടുറോഡില്‍ നിര്‍ത്തിയിട്ട ശേഷം ബസിന്റെ മുന്‍വശത്തെ ചില്ല് ഇരുമ്പ് വടികൊണ്ട് തകര്‍ക്കുകയും സ്‌ഫോടക വസ്തുക്കള്‍ എറിയുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. ഷമീറിനെയും സംഘത്തെയും പോലീസ് കസ്റ്റഡിയിലെത്തു.

Ads by Google
Monday 28 Apr 2025 09.31 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google