Tuesday, March 24, 2026 Last Updated 12 Min 41 Sec ago Malayalam Edition
Todays E paper
Ads by Google
Monday 28 Apr 2025 09.15 AM

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ് : ഷൈനും ശ്രീനാഥും ചോദ്യം ചെയ്യലിന് ഹാജരായി

uploads/news/2025/04/778127/hybrid.jpg

കൊച്ചി: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ സിനിമാതാരങ്ങളായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മോഡല്‍ സൗമ്യ എന്നിവര്‍ ചോദ്യം ചെയ്യലിന് ഹാജരായി. മൂന്നുപേരോടും ഇന്ന് എത്താനായിരുന്നു ആവശ്യപ്പെട്ടിരിക്കുന്നത്. രാവിലെ പത്തുമണിക്ക് ആലപ്പുഴയിലെ എക്സൈസ് ഓഫീസില്‍ എത്താനായിരുന്നു ആവശ്യം. എന്നാല്‍ മൂവരും രണ്ടു മണിക്കൂര്‍ മുമ്പ് തന്നെ ഹാജരായിട്ടുണ്ട്.

കേസില്‍ സിനിമാമേഖലയില്‍ നിന്നും അഞ്ചുപേരെയാണ് എക്‌സൈസ് ചോദ്യം ചെയ്യാനിരിക്കുന്നത്. ഇന്ന് രണ്ടു സിനിമാതാരങ്ങളെയും ഒരു മോഡലിനെയും ചോദ്യം ചെയ്യുമ്പോള്‍ നാളെ നിര്‍മ്മാണസഹായി ഷാജി എന്നയാളേയും ബിഗ്‌ബോസ് താരം ജിന്റോ എന്നിവരെ നാളെ ചോദ്യം ചെയ്യും. ഇരുവരെയും ചോദ്യംചെയ്യാനായി എക്‌സൈസ് പ്രത്യേക ചോദ്യാവലി തയാറാക്കിയിട്ടുണ്ട്. സിനിമാ മേഖലയിലെ ലഹരി ഇടപാടിനെക്കുറിച്ചായിരിക്കും പ്രധാനമായും ചോദിച്ചറിയുക. പങ്കുണ്ടെന്നു കണ്ടാല്‍ താരങ്ങളെയും പ്രതിചേര്‍ക്കും.

താന്‍ ബംഗലുരുവില്‍ ഡീ അഡിക്ഷന്‍ സെന്ററില്‍ ചികിത്സയിലാണെന്നും ഒരു മണിക്കൂറിനുള്ളില്‍ തന്നെ തിരികെ അയയ്ക്കണമെന്നുമുള്ള നിബന്ധനയിലാണ് ഷൈന്‍ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായിരിക്കുന്നത്. ശ്രീനാഥ് ഭാസി തന്റെ അഭിഭാഷകനൊപ്പമാണ് എത്തിയിരിക്കുന്നത്. നേരത്തേ താന്‍ ഇപ്പോള്‍ ഒരു സ്ഥലത്തേക്ക് പോകുകയാണെന്നും വിശദമായ വിവരം പിന്നാലെ പറയാമെന്നും തനിക്ക് ഇപ്പോള്‍ ഒരു വിളിപ്പേരുണ്ട് എന്നെല്ലാം വ്യക്തമാക്കി ഒരു വീഡിയോ സൗമ്യ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.

തസ്‌ളീമയെ അറിയാമോ എന്ന ചോദ്യത്തിന് മറുപടി പറയാന്‍ സൗമ്യ തയ്യാറായില്ല. ഇന്ന് നടക്കുന്ന ചോദ്യം ചെയ്യലില്‍ കൂടുതല്‍ തെളിവു ലഭിച്ചാല്‍ അറസ്റ്റിനും സാധ്യതയുണ്ട്. ഹൈബ്രിഡ് കഞ്ചാവു കേസിലെ പ്രതികളുടെ മൊഴിയും ഡിജിറ്റല്‍ തെളിവുകളും മുന്‍നിര്‍ത്തിയായിരിക്കും ഷൈന്‍ ടോം ചാക്കോയെയും ശ്രീനാഥ് ഭാസിയെയും ചോദ്യംചെയ്യുക. മോഡല്‍ സംശയനിഴലിലാണ്.

ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിലായ അഷ്‌റഫ് ഹംസ മുമ്പ് എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു എന്നാണു സൂചന. കഴിഞ്ഞ മാസം എക്‌സൈസ് സംഘം പരിശോധന നടത്തുന്നതിനു തൊട്ടുമുമ്പ് അഷ്‌റഫ് കടവന്ത്രയിലെ ഫ്‌ളാറ്റില്‍നിന്നു രക്ഷപ്പെട്ടിരുന്നു. കഞ്ചാവുമായി സംവിധായകര്‍ പിടിയിലായ സംഭവവത്തില്‍ സംവിധായകനും ക്യാമറാമാനുമായ ഫ്‌ളാറ്റ് ഉടമ സമീര്‍ താഹിറിനെ എക്‌സൈസ് ചോദ്യംചെയ്യും.

Ads by Google
Monday 28 Apr 2025 09.15 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google