Tuesday, March 24, 2026 Last Updated 22 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 27 Apr 2025 02.19 PM

തിരുവനന്തപുരം വിമാനത്താവളത്തിലും ബോംബ് ഭീഷണി: സന്ദേശം എത്തിയത് ഇ-മെയിലിലൂടെ, പരിശോധന ശക്തം

bomb, threat, trivandrum, airport

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലും ബോംബ് ഭീഷണി. മാനേജറുടെ ഇ-മെയിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഭീഷണി സന്ദേശത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളത്തില്‍ പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തെ കളക്ടറേറ്റുകളില്‍ ഭീഷണി സന്ദേശം എത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയിരുന്നെങ്കിലും ഒന്നും കണ്ടെത്താനായില്ല. വ്യാജ സന്ദേശമാണെന്ന വിലയിരുത്തലിലായിരുന്നു പോലീസ്. കൊല്ലം, പാലക്കാട്, കോട്ടയം കളക്ടറേറ്റുകളിലായിരുന്നു ഭീഷണി സന്ദേശം വന്നത്.

അതേസമയം, നിരന്തരമായി എത്തുന്ന വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങളില്‍ ഇരുട്ടില്‍ തപ്പുകയാണ് പോലീസ്. വ്യാജ ഇ മെയില്‍ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് പോലീസ് പറയുന്നു. ഇ-മെയില്‍ വിലാസമുണ്ടാക്കിയത് ഡാര്‍ക്ക് വെബില്‍ നിന്നാണ്. പോലീസിനെ വട്ടം ചുറ്റിക്കുന്നത് സൈബര്‍ സൈക്കോ ആണെന്നാണ് സംശയം. ഇ മെയില്‍ സംബന്ധിച്ച് വിവരങ്ങള്‍ കൈമാറണമെന്ന് മൈക്രോസോഫ്റ്റിനോട് പോലീസ് ആവശ്യപ്പെട്ടു. വ്യാജ ഭീഷണി സന്ദേശവുമായി ബന്ധപ്പെട്ട് ഒന്‍പത് കേസുകളാണ് ഇതുവരെ എടുത്തത്.

Ads by Google
Sunday 27 Apr 2025 02.19 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google