Tuesday, March 24, 2026 Last Updated 18 Min 3 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 26 Apr 2025 04.22 PM

പത്തനംതിട്ടയിൽ അൽഷിമേഴ്സ് രോഗിയെ നഗ്നനാക്കി വലിച്ചിഴച്ചു സംഭവം; ഹോംനഴ്സ് അറസ്റ്റിൽ

uploads/news/2025/04/777813/4.gif
photo - facebook

പത്തനംത്തിട്ട : അള്‍ഷിമേഴ്‌സ് രോഗബാധിതനായ 59 കാരനെ ക്രൂരമായ മര്‍ദിക്കും നഗ്നനാക്കി വലിച്ചിഴക്കുകയും ചെയ്ത സംഭവത്തിൽ ഹോംനഴ്സ് അറസ്റ്റിൽ. കൊല്ലം കുന്നിക്കോട് സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്. മർദനത്തിൽ ആന്തരിക രക്തസ്രാവം ഉൾപ്പെടെ ആരോഗ്യപ്രശ്നങ്ങളുള്ള ശശിധരൻപിള്ള ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.

ശശിധരന്‍പിളളയെ മര്‍ദ്ദിച്ച ശേഷം നഗ്നനാക്കി നിലത്തിട്ട് വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങള്‍ ഇന്നലെ പുറത്തവന്നിരുന്നു. വിമുക്തഭടനായ ശശിധരന്‍ പിള്ള കുറച്ചു നാളുകളായി രോഗം ബാധിച്ചു കിടപ്പിലാണ്. ഒന്നര മാസം മുമ്പാണ് വിഷ്ണു എന്ന ആളിനെ രോഗിയെ പരിചരിക്കാനായി വീട്ടുകാര്‍ നിയമിച്ചത്.

ശശിധരന്‍ പിള്ളയുടെ ഭാര്യ തഞ്ചാവൂരിലെ ജോലി സ്ഥലത്താണ്. ഏക മകള്‍ സ്ഥലത്തില്ല. 3 ദിവസം മുന്‍പാണ് ഇദ്ദേഹത്തെ അവശനിലയില്‍ കണ്ടത്. ഭാര്യ വീട്ടിലേക്ക് വിളിച്ചപ്പോള്‍ അസ്വാഭിക ശബ്ദം കേട്ടതിനെ തുടര്‍ന്ന് സംശയം തോന്നി അയല്‍ക്കാരെ പറഞ്ഞു വിട്ടപ്പോഴാണ് സംഭവം അറിയുന്നത് . അടൂരിലെ ഏജന്‍സി വഴിയാണ് ഹോം നഴ്‌സ് എത്തിയത്.

Ads by Google
Saturday 26 Apr 2025 04.22 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google