Tuesday, March 24, 2026 Last Updated 22 Min 40 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 26 Apr 2025 04.35 PM

അഴുകിയ മൃതദേഹം കറുത്ത തുണികൊണ്ട് മൂടിയ നിലയിൽ, കാമുകിയെ പ്രവാസി തലയ്ക്കടിച്ച് കൊന്ന സംഭവത്തിൽ വിചാരണ ആരംഭിച്ചു

girlfriend

ദുബൈ: യുഎഇയിൽ കാമുകിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പ്രവാസിയുടെ കേസിൽ വിചാരണ ആരംഭിച്ചു. 38കാരനായ ഘാനയിൽ നിന്നുള്ളയാളാണ് നൈജീരിയക്കാരിയായ കാമുകിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. 2024 ജൂലൈയിൽ ദുബൈയിലുള്ള ഒരു റസിഡൻഷ്യൽ ബിൽഡിങ്ങിലാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്.
വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ആദ്യം കരുതിയത് ഭക്ഷണം അഴുകിയതിന്റെ ദുർ​ഗന്ധം ആയിരിക്കുമെന്നാണ്. എന്നാൽ, ഫ്ലാറ്റിനുള്ളിൽ കയറി പരിശോധിച്ചപ്പോഴാണ് ഒരു സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹം കറുത്ത തുണികൊണ്ട് പൊതിഞ്ഞിട്ടുണ്ടായിരുന്നു. ഉടൻ തന്നെ പോലീസ് ഓപറേഷൻസ് റൂമിൽ വിവരം അറിയിക്കുകയായിരുന്നു. പട്രോളിങ് ഉദ്യോ​ഗസ്ഥർ, സിഐഡി അന്വേഷണ സംഘം, ഫോറൻസിക് ഉദ്യോ​ഗസ്ഥർ എന്നിവരടങ്ങിയ സംഘം സംഭവ സ്ഥലത്തെത്തുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ കണ്ടെത്തുകയായിരുന്നു. വിവരം ലഭിച്ച് 24 മണിക്കൂറിനുള്ളിൽ ദുബൈ പോലീസ് പ്രതിയെ കണ്ടെത്തി.

ഫ്ലാറ്റിൽ നിന്ന് എല്ലാവരും ഒഴിഞ്ഞപ്പോൾ പ്രതി തന്റെ കാമുകിയെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇരുവരും മദ്യപിക്കുകയും ലൈം​ഗിക ബന്ധത്തിലേർപ്പെടുകയും ചെയ്തു. കാമുകി കൂടുതൽ മദ്യം ആവശ്യപ്പെടുകയും തന്റെ കൈയിൽ പണമില്ലെന്ന് പറഞ്ഞതിനെ തുർന്ന് ഇരുവരും തർക്കത്തിലേർപ്പെടുകയും ചെയ്യുകയായിരുന്നെന്ന് പ്രതി ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.

Ads by Google
Saturday 26 Apr 2025 04.35 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google