Tuesday, March 24, 2026 Last Updated 24 Min 48 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 26 Apr 2025 01.55 PM

മുടിക്കലില്‍ ഒഴുക്കില്‍പ്പെട്ട സഹോദരിമാരില്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

missing, girl, sisters, body, found

കൊച്ചി: എറണാകുളം മുടിക്കലില്‍ ഒഴുക്കില്‍പ്പെട്ട സഹോദരിമാരില്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മുടിക്കല്‍ സ്വദേശികളായ ഫര്‍ഹത, ഫാത്തിമ എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്. അപകടത്തില്‍ ഫര്‍ഹത്തിനെ രക്ഷപ്പെടുത്തിയിരുന്നു. ഫാത്തിമക്കായി തിരച്ചില്‍ പുരോഗമിക്കുന്നതിനിടെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

പ്രഭാതനടത്തത്തിനിടെ കുട്ടികള്‍ ഒരു പാറക്കല്ലിന് മുകളില്‍ കയറി ഇരിക്കുകയും അബദ്ധത്തില്‍ ഇരുവരും കാല്‍ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു. ഈ സമയത്ത് അവിടെ മീന്‍ പിടിക്കാനെത്തിയവരാണ് ഇവര്‍ പുഴയിലേക്ക് വീഴുന്നത് കാണുന്നത്. പിന്നീട് നടത്തിയ തിരച്ചിലില്‍ ഫര്‍ഹത്തിനെ രക്ഷപ്പെടുത്തി. എന്നാല്‍ ഫാത്തിമയെ കണ്ടെത്തിയിരുന്നില്ല.

തുടര്‍ന്ന് ഫയര്‍ ഫോഴ്‌സ് സംഘം ഉള്‍പ്പടെ സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് ഫാത്തിമയുടെ മൃതദേഹം കണ്ടെത്തിയത്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഫര്‍ഹത്ത് ആശുപത്രിയില്‍ ചികിത്സയിലാണ്.

Ads by Google
Saturday 26 Apr 2025 01.55 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google