Tuesday, March 24, 2026 Last Updated 18 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 26 Apr 2025 12.59 PM

പഹല്‍ഗാം ഭീകരാക്രമണം: നിഷ്പക്ഷ അന്വേഷണത്തിന് തയ്യാറാണെന്ന് പാകിസ്താന്‍

uploads/news/2025/04/777793/india-pakiasthan.jpg

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യാ പാകിസ്താന്‍ ബന്ധങ്ങള്‍ വഷളായി നില്‍ക്കേ നിഷ്പക്ഷ അന്വേഷണത്തിന് തയ്യാറാണെന്ന തന്ത്രവുമായി പാകിസ്താന്‍. രാജ്യത്തിന്റെ പരമാധികാര്യം പ്രതിരോധിക്കുന്നതിനായി ഇസ്‌ളാമാബാദ് നിഷ്പക്ഷ അന്വേഷണത്തിന് തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ശനിയാഴ്ച വ്യക്തമാക്കി. പെഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ ഇന്ത്യയ്ക്ക് വന്‍ തോതില്‍ കിട്ടുന്ന സാഹചര്യത്തിലാണ് പാകിസ്താന്‍ സ്വരം മാറ്റുന്നത്.

സിന്ധുനദീജല കരാറില്‍ നിന്നും പിന്മാറുമെന്നുള്ള ഇന്ത്യയുടെ പ്രഖ്യാപനത്തിന് പിന്നാലെ വെള്ളത്തിന്റെ പേരില്‍ യുദ്ധത്തിന് പോലും പാകിസ്താന്‍ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം പാക് പ്രതിരോധമന്ത്രി പറഞ്ഞിരുന്നു. അതിന് പുറകേയാണ് ഇപ്പോള്‍ നിഷ്പക്ഷ അന്വേഷണമെന്ന നിലപാട് പാകിസ്താന്‍ എടുത്തിരിക്കുന്നത്. കശ്മീരില്‍ 26 പേര്‍ ഭീകരാരകമണത്തില്‍ കൊല്ലപ്പെട്ട സാഹചര്യത്തിന് പിന്നാലെ ഇന്ത്യ പാകിസ്താനുമായുള്ള നയതന്ത്ര ബന്ധങ്ങളില്‍ ശക്തമായ നിലപാട് എടുത്തിരുന്നു. സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും അട്ടാരി ലാന്‍ഡ്-ട്രാന്‍സിറ്റ് പോസ്റ്റ് ഉടന്‍ അടച്ചുപൂട്ടുകയും ചെയ്യുന്നതുള്‍പ്പെടെ നിരവധി നടപടികള്‍ പ്രഖ്യാപിക്കുകയും ചെയ്തു.

പ്രതികാരമായി, സിംല കരാര്‍ ഉള്‍പ്പെടെയുള്ള ഉഭയകക്ഷി വ്യാപാരവും കരാറുകളും ഇന്ത്യയുമായുള്ള വ്യോമാതിര്‍ത്തിയും പാകിസ്ഥാന്‍ നിര്‍ത്തിവച്ചു. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ ദി റെസിസ്റ്റന്‍സ് ഫ്രണ്ടിന്റെ തീവ്രവാദികളായിരുന്നു കശ്മീരിലെ വിനോദസഞ്ചാര മേഖലയായ പെഹല്‍ഗാമിലെ ബൈസരന്‍ പ്രദേശത്ത് വെടിവെയ്പ്പ് നടത്തിയത്.

Ads by Google
Saturday 26 Apr 2025 12.59 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google