Tuesday, March 24, 2026 Last Updated 25 Min 43 Sec ago Malayalam Edition
Todays E paper
Ads by Google
ജെബി പോള്‍
Friday 25 Apr 2025 10.49 AM

എ.സി. ഉപയോഗം വില്ലനായി ; വന്നു, അപ്രഖ്യാപിത ലോഡ് ഷെഡിങ്

uploads/news/2025/04/777578/load-shedding.jpg

കൊച്ചി: പീക്ക് മണിക്കൂറുകളിലെ അമിതമായ വൈദ്യുതി ഉപഭോഗം കാരണം സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തി.
15 മിനിറ്റു ദൈര്‍ഘ്യമുള്ള രണ്ടുഘട്ടമായാണ് അരമണിക്കൂര്‍ പവര്‍കട്ട്. ഇതുസംബന്ധിച്ചു കളമശേരി കണ്‍ട്രോള്‍ റൂമില്‍നിന്നു സെക്ഷന്‍ ഓഫീസുകള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇക്കഴിഞ്ഞ 21 മുതലാണു നിര്‍ദേശം നടപ്പായത്. എല്ലാ ഫീഡറിലും രണ്ടു മണിക്കൂറിനിടയില്‍ മാറിമാറി രണ്ടുതവണ 15 മിനിറ്റ് വീതമാണു പവര്‍കട്ട് ഏര്‍പ്പെടുത്തിയത്. മൂലമറ്റം പവര്‍ സ്‌റ്റേഷനില്‍നിന്നുള്ള അറിയിപ്പിനെത്തുടര്‍ന്നാണിത്.

അന്തരീക്ഷ താപനില ഉയര്‍ന്ന ദിവസങ്ങളില്‍ മുന്‍കൂട്ടി ലോഡ് ഷെഡിങ് വിവരം സബ്‌സ്‌റ്റേഷനുകളെ അറിയിക്കുന്നുണ്ട്. എന്നാല്‍, പവര്‍കട്ട് പരമാവധി ഒഴിവാക്കാനാണു ശ്രമമെന്ന് കെ.എസ്.ഇ.ബി. വൃത്തങ്ങള്‍ പറഞ്ഞു. അപ്പോഴും പീക്ക് സമയങ്ങളില്‍ പവര്‍കട്ട് ഏര്‍പ്പെടുത്തണമെന്നു സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന കാര്യം ബോര്‍ഡ് പരിഗണിക്കുന്നുണ്ട്. ഓവര്‍ലോഡ് കാരണം നിരവധി ട്രാന്‍സ്‌ഫോര്‍മറുകള്‍ക്കു തകരാര്‍ സംഭവിച്ചു. സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കെ.എസ്.ഇ.ബി. ഉന്നതതല യോഗം ചേര്‍ന്നേക്കും. വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡിലാണ്.

പീക്ക് സമയ ആവശ്യകതയും റെക്കോര്‍ഡിലെത്തി. 5,646 മെഗാവാട്ടാണു പീക്ക് സമയത്തെ ആവശ്യകത. ഈ സമയങ്ങളില്‍ പരമാവധി ഉപയോഗം നിയന്ത്രിക്കാന്‍ ഉപഭോക്താക്കളോട് കെ.എസ്.ഇ.ബി. ആവശ്യപ്പെടുന്നു. പുറമേനിന്ന് എത്തിക്കേണ്ട വൈദ്യുതിയുടെ അളവ് ഉയരുന്നതാണ് കെ.എസ്.ഇ.ബി. ഇപ്പോള്‍ നേരിടുന്ന വെല്ലുവിളി. ഇടുക്കി അണക്കെട്ടില്‍ വെള്ളം കുറഞ്ഞതും ആശങ്കയുണ്ടാക്കുന്നു.

60 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസല്‍ പദ്ധതി കമ്മിഷന്‍ ചെയ്തിട്ടും പകുതി വൈദ്യുതി മാത്രമേ ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നുള്ളൂ. 24 മെഗാവാട്ട് ശേഷിയുള്ള ഭൂതത്താന്‍കെട്ട് മിനി വൈദ്യുത പദ്ധതി കഴിഞ്ഞവര്‍ഷം കമ്മിഷന്‍ ചെയîാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.

Ads by Google
ജെബി പോള്‍
Friday 25 Apr 2025 10.49 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google