Tuesday, March 24, 2026 Last Updated 23 Min 6 Sec ago Malayalam Edition
Todays E paper
Ads by Google
Friday 25 Apr 2025 08.50 AM

പഹല്‍ഗാം ആക്രമണം: ഭീകരര്‍ക്കായി സൈന്യം തിരച്ചില്‍ തുടരുന്നു, രാഹുല്‍ ഗാന്ധി ഇന്ന് ജമ്മു കാശ്മീരില്‍ എത്തും

pahalgam, terror, attack, updates

പഹല്‍ഗാം ആക്രമണത്തില്‍ ഭീകരര്‍ക്കായി സൈന്യം തിരച്ചില്‍ തുടരുന്നു. കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദി ഇന്ന് ശ്രീനഗറില്‍ എത്തും. ഭീകരാക്രമണത്തെ തുടര്‍ന്ന് മേഖലയിലെ സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി പ്രത്യേക അവലോകനയോഗം ചേരും.

ഇതുവരെ സ്വീകരിച്ച നടപടികള്‍ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേധിയെ അറിയിക്കും. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഇന്ന് ജമ്മു കാശ്മീരില്‍ എത്തും. അനന്ത്‌നാഗില്‍ 11 മണിയോടെ എത്തുന്ന രാഹുല്‍ ഗാന്ധി ഭീകരാക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിക്കും.

പഹല്‍ഗാമില്‍ സുരക്ഷാവീഴ്ച ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. സാധാരണയായി ജൂണില്‍ തുറക്കാറുള്ള ബൈസരണ്‍ വാലി ഇപ്രാവശ്യം ഏപ്രിലില്‍ തുറന്നത് സുരക്ഷ ഏജന്‍സികള്‍ അറിഞ്ഞിരുന്നില്ലെന്ന് കേന്ദ്രം പറയുമ്പോള്‍ അത് സുരക്ഷാ വീഴ്ചയല്ലേ എന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിക്കുന്ന ആരോപണം. അതേസമയം പാകിസ്താന്‍ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനു വേണ്ടിയുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു.

Ads by Google
Friday 25 Apr 2025 08.50 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google