Tuesday, March 24, 2026 Last Updated 24 Min 57 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 24 Apr 2025 06.28 PM

48 മണിക്കൂറിനുള്ളിൽ ഇന്ത്യക്കാർ രാജ്യം വിടണം; വ്യോമപാത അടച്ചു; നടപടിയുമായി പാകിസ്താനും

pakistan, indian

പഹല്‍ഗാം നയതന്ത്ര പ്രതിരോധം കടുപ്പിച്ച് പാകിസ്താനും. വാഗ അതിര്‍ത്തി അടച്ചു. 48 മണിക്കൂറിനുള്ളില്‍ ഇന്ത്യക്കാര്‍ പാകിസ്താന്‍ വിടണം. ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വ്യോമപാത അടച്ചു. പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ നേതൃത്വത്തില്‍ നടത്തിയ ദേശീയ സുരക്ഷാ സമിതി യോഗത്തിലാണ് തീരുമാനം. ഷിംല അടക്കമുള്ള കരാര്‍ മരവിപ്പിയ്ക്കാനും പാകിസ്താന്റെ തീരുമാനം.

നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം 30 ആയി കുറച്ചു. ഇന്ത്യൻ എയർലൈനുകൾക്ക് യാത്രാ അനുമതിയില്ല. വാ​ഗാ അതിർ‌ത്തിയും പാകിസ്താൻ അടച്ചു. സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള ഇന്ത്യയുടെ തീരുമാനം പാകിസ്താൻ നിഷേധിച്ചു. 240 ദശലക്ഷം പാകിസ്ഥാനികളുടെ ജീവനാഡിയാണിതെന്ന് പാകിസ്താൻ പറയുന്നു. ഇന്ത്യയുടെ നടപടി യുദ്ധസമാനമാണെന്നും ഇത് അം​ഗീകരിക്കാൻ കഴിയില്ലെന്നും പാകിസ്താൻ പറഞ്ഞു.

അതേസമയം അറബിക്കടലിൽ ഇന്ത്യ മിസൈൽ പരീക്ഷണം നടത്തിയതിന് പിന്നാലെ മിസൈൽ പരീക്ഷണത്തിന് പാകിസ്താനും ഒരുങ്ങി. ഇന്നു നാളെയോ പരീക്ഷണം നടത്തും. പാക്കിസ്ഥാൻ എതിരായ നടപടി ലോകരാജ്യങ്ങളോട് ഇന്ത്യ വിശദീകരിച്ചു.

Ads by Google
Thursday 24 Apr 2025 06.28 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google