ഭീകരരിൽ നിന്ന് വിനോദ സഞ്ചാരികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പഹൽഗാമിൽ വെടിയേറ്റ് മരിച്ച സയ്യിദ് ആദിൽ ഹുസൈൻ ഷായുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള.
ഭീകരരെ തടഞ്ഞ് തോക്ക് തട്ടിത്തെറിപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് കുതിരക്കാരനായ സയ്യിദ് ആദിൽ ഹുസൈൻ ഷാ (30) കൊല്ലപ്പെട്ടത്. പഹൽഗാമിലെ ഹപത്‌നാർഡ് ഗ്രാമത്തിൽ, നൂറുകണക്കിന് പേർ ആദിൽ ഹുസൈൻ ഷായ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.
തന്‍റെ കൂടെയുള്ള സഞ്ചാരികൾക്ക് നേരെ തോക്ക് ചൂണ്ടിയ ഭീകരനെ നേരിടുന്നതിനിടെയാണ് ആദിൽ ഹുസൈൻ ഷാ മരിച്ചത്.
ആയുധധാരികളായ ഭീകരരെ നേരിടാൻ കാണിച്ച ധൈര്യത്തെ ഒമർ അബ്ദുള്ള പ്രശംസിച്ചു. വിനോദ സഞ്ചാരികളെ സംരക്ഷിക്കാനുള്ള ധീരമായ ശ്രമത്തിനിടെയാണ് സയ്യിദ് ആദിൽ ഹുസൈൻ ഷാ കൊല്ലപ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഷായുടെ വൃദ്ധരായ മാതാപിതാക്കളെ സന്ദർശിച്ച്, സർക്കാർ ഒപ്പമുണ്ടെന്ന് ഒമർ അബ്ദുള്ള ഉറപ്പ് നൽകി.