Tuesday, March 24, 2026 Last Updated 22 Min 47 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 24 Apr 2025 03.52 PM

കുവൈത്തിൽ ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ സൈനിക ക്യാപ്റ്റന് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്

വാഹനത്തിലേക്ക് പോകുമ്പോൾ പെട്ടെന്ന് നായ്ക്കൾ കൂട്ടമായി അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു.
military officer

കുവൈത്തിലെ സുബ്ഹാനിലെ എയർ ഫോഴ്സ് ബറ്റാലിയനിൽ ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ സൈനിക ക്യാപ്റ്റന് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. വാഹനത്തിലേക്ക് പോകുമ്പോൾ പെട്ടെന്ന് നായ്ക്കൾ കൂട്ടമായി അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു.

അദ്ദേഹത്തിന് ആക്രമണത്തെ തുടർന്ന് ഗുരുതരമായ മുറിവുകൾ ഉണ്ടായിട്ടുണ്ട്. ഓഫീസറുടെ സഹപ്രവർത്തകർ കൃത്യ സമയത്ത് ഇടപെട്ടതുകൊണ്ട് അദ്ദേഹത്തെ നായ്ക്കളിൽ നിന്ന് രക്ഷിക്കാൻ കഴിഞ്ഞു. ഉടൻ തന്നെ അദ്ദേഹത്തെ ജാബർ അൽ അഹമ്മദ് ആംഡ് ഫോഴ്സസ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.

തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഒരു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റ് 48 മണിക്കൂറിന് ശേഷമാണ് ഈ സംഭവവും നടക്കുന്നത്. കുട്ടിയ്ക്ക് ഗുരുതരമായ മുറിവുകളേൽക്കുകയും അൽ-അദാൻ ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

Ads by Google
Thursday 24 Apr 2025 03.52 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google