Tuesday, March 24, 2026 Last Updated 8 Min 23 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 24 Apr 2025 10.14 AM

ഫോണിൽ ഉറക്കെ സംസാരിച്ചതിന് സുഹൃത്തിനെ കെട്ടിടത്തിന്റെ മുകളിൽനിന്ന് തള്ളിയിട്ട് കൊന്നു; ഒരാൾ അറസ്റ്റിൽ

murder

മുംബൈ: മൊബൈൽ ഫോണിൽ ഉച്ചത്തിൽ സംസാരിച്ചതിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് സുഹൃത്തിനെ കെട്ടിടത്തിന്റെ മുകളിൽനിന്ന് തള്ളിയിട്ട് കൊന്ന കേസിൽ മുംബൈയിൽ ഒരാൾ അറസ്റ്റിൽ. പ്രതി അഫ്സർ ആലമിനെയാണ് 25) പൊലീസ് അറസ്റ്റ് ചെയ്തത്. ജിതേന്ദ്ര ചൗഹാൻ (30) ആണു കൊല്ലപ്പെട്ടത്. കെട്ടിടനിർമാണ തൊഴിലാളികളാണ് ഇരുവരും. കാന്തിവ്‌ലി വെസ്റ്റിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെരണ്ടാം നിലയിൽ തൊഴിലാളികൾ വിശ്രമിക്കുന്ന സ്ഥലത്തായിരുന്നു ഇവർ ഒരുമിച്ച് താമസിച്ചിരുന്നത്.

കഴിഞ്ഞ ദിവസം രാത്രി അഫ്സർ ആലം ഫോണിൽ ഐപിഎൽ മത്സരം കാണുന്നതിനിടെ ജിതേന്ദ്ര ചൗഹാൻ ഫോണിൽ ഉച്ചത്തിൽ സംസാരിച്ചിരുന്നു. ശബ്ദം താഴ്ത്താൻ ആവശ്യപ്പെട്ടെങ്കിലും സംസാരം തുടർന്നതോടെയാണ് സംഘർഷം ഉണ്ടായത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.

Ads by Google
Thursday 24 Apr 2025 10.14 AM
YOU MAY BE INTERESTED
Ads by Google
Ads by Google