Tuesday, March 24, 2026 Last Updated 12 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 23 Apr 2025 09.04 PM

കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചതിനെക്കുറിച്ച് അന്വേഷിക്കാനെത്തിയപ്പോൾ മർദനം; തുടർനടപടി പോലീസിന് തീരുമാനിക്കാം

beaten , police

കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചതിനെ കുറിച്ച് അന്വേഷിക്കാൻ ജല അതോറിറ്റിയുടെ പോങ്ങുംമൂട് ഓഫീസിലെത്തിയ ഉപഭോക്താവിനെ ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന പരാതിയിൽ തുടർനടപടി തിരുവനന്തപുരം സിറ്റി ജില്ലാ പോലീസ് മേധാവിക്ക് തീരുമാനിക്കാമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.

തനിക്ക് പരാതിയില്ലെന്നും ആർക്കും പരാതി നൽകിയിട്ടില്ലെന്നും മർദ്ദനമേറ്റ ഉപഭോക്താവ് സജി പോലീസിന് മൊഴി നൽകി. സിറ്റി പോലീസ് കമ്മീഷണർക്ക് വേണ്ടി കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റന്റ് കമ്മീഷണർ കമ്മീഷൻ സിറ്റിംഗിൽ നേരിട്ട് ഹാജരായി മൊഴി നൽകിയ സാഹചര്യത്തിലാണ് ഉത്തരവ്. സജി മെഡിക്കൽ കോളേജ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് നൽകിയ മൊഴിയുടെ പകർപ്പും അസിസ്റ്റന്റ് കമ്മീഷണർ ഹാജരാക്കി.

Ads by Google
Wednesday 23 Apr 2025 09.04 PM
YOU MAY BE INTERESTED
Ads by Google
Ads by Google