Tuesday, March 24, 2026 Last Updated 9 Min 15 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 23 Apr 2025 02.51 PM

പഹൽഗാം ഭീകരാക്രമണം: മൂന്ന് ഭീകരരുടെ രേഖാചിത്രങ്ങൾ പുറത്തുവിട്ട് സൈന്യം

pahalgam

ശ്രീനഗർ ∙ പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരരുടെ രേഖാചിത്രങ്ങൾ സുരക്ഷാ ഏജൻസികൾ പുറത്തുവിട്ടു. മൂന്നു ഭീകരരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ആസിഫ് ഫൗജി, സുലൈമാൻ ഷാ, അബു തൽഹ എന്നിവരാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ ആസിഫ് ഫൗജി മുൻ പാക്ക് സൈനികനാണ്.

ആക്രമണം നടത്തിയ ‘ദ് റസിസ്റ്റൻസ് ഫ്രണ്ട്’ (ടിആർഎഫ്) വീണ്ടും പ്രകോപനപരമായ വാർത്താക്കുറിപ്പ് പുറത്തിറക്കി. ആക്രമണത്തിൽ നിന്ന് ഇന്ത്യ പാഠം പഠിക്കണമെന്നാണ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയത്. കൂടാതെ രണ്ട് സൈനികരെ വധിച്ചെന്നും ടിആർഎഫ് അവകാശപ്പെട്ടു.

Ads by Google
Wednesday 23 Apr 2025 02.51 PM
YOU MAY BE INTERESTED
Ads by Google
Ads by Google