Tuesday, March 24, 2026 Last Updated 8 Min 9 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 23 Apr 2025 11.17 AM

പഹല്‍ഗ്രാം ഭീകരാക്രമണത്തിന് പിന്നില്‍ ലഷ്‌കര്‍ ഇ തൊയ്ബയെന്ന് സൂചന: ആക്രമണം നടത്തിയത് ആറംഗ സംഘം

pahal, gam, terror, attack

ദില്ലി: പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നില്‍ ലഷ്‌കര്‍ എ തയ്ബയെന്ന് സൂചന. പാകിസ്ഥാനില്‍ നിന്ന് ആക്രമണം നിയന്ത്രിച്ചത് സൈഫുള്ള കസൂരിയെന്നാണ് റിപ്പോര്‍ട്ട്. രണ്ട് തദ്ദേശീയര്‍ ഉള്‍പ്പെടെ ആറ് ഭീകരരാണ് ആക്രമണം നടത്തിയത്. കശ്മീരില്‍ നിന്നുള്ള രണ്ട് തദ്ദേശീയര്‍ ആക്രമണം നടത്തിയ സംഘത്തിലുണ്ടായിരുന്നു. 2017 ല്‍ പരിശീലനത്തിനായി ഇവര്‍ പാകിസ്ഥാനിലേക്ക് കടന്ന് വിദേശ ഭീകരരുടെ അവസാന ബാച്ചിനൊപ്പം ചേര്‍ന്നുവെന്നാണ് വിലയിരുത്തല്‍. ഭീകരര്‍ക്ക് ബൈക്കുകള്‍ കിട്ടിയതെവിടെയെന്നും അന്വേഷിക്കുന്നുണ്ട്. എന്‍ ഐ എ സംഘം പഹല്‍ഗാമിലേക്ക് പോയിട്ടുണ്ട്. ഒരു പ്രാദേശിക ഭീകരനെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. ബിജ് ബഹേര സ്വദേശി ആദില്‍ തോക്കറാണ് തീവ്രവാദ സംഘത്തിലുള്ളതായി വിവരമുള്ളത്.

Ads by Google
Wednesday 23 Apr 2025 11.17 AM
YOU MAY BE INTERESTED
Ads by Google
Ads by Google